Breakup Is A Wakeup Call Malayalam Story - Part 6

അവൻ ചിരിച്ചുകൊണ്ട് നടന്നു പോയി. നേരത്തെ ഇരുന്ന സ്ഥലത്ത് തന്നെ പോയി ഇരുന്നു. അമ്മേടെ കാൾ വന്നു.

"എടാ.. നീ വെറുതെ ഇരിക്കുവല്ലേ. ആ മെഡിക്കൽ റെക്കോർഡ്സിൽ പോയി അച്ഛൻ്റെ റിപ്പോർട്‌സ് എല്ലാം വാങ്ങിച്ചുകൊണ്ട് വാ."

"എനിക്കെങ്ങും വയ്യാട്ടോ."

"പോയിട്ട് വാടാ. ചെല്ല്."

"എവിടെയാ ഈ സ്ഥലം?"

"അത് ആ സെക്യൂരിറ്റിയോട് ചോദിച്ചു നോക്ക്."

"ഹാ.. പോയിട്ട് വരാം."

ഒരു താല്‌പര്യമില്ലാത്ത പോലെ പറഞ്ഞു അവൻ കാൾ വച്ചു. നേരെ പോയി സെക്യൂരിറ്റിയോട് ചോദിച്ചു.

ബേസ്മെന്റ്റ് ഒന്നിൽ ആണെന്ന് പറഞ്ഞു. 

"ഭാഗ്യം. ഒരു ഫ്ലോർ താഴേക്ക് പോയ മതിയാലോ."

അവൻ പതിയെ താഴേക്ക് പോയി. ബോർഡ് ഒക്കെ നോക്കി അവിടെ ചെന്നു. അകത്തേക്ക് കേറി. 

"ചേച്ചി..."

അവിടെ ഇരുന്ന സിസ്‌റ്റർ നോക്കി. നോക്കീപ്പോ തന്നെ അവനു ചിരി വന്നു. ക്യാന്റീനിൽ വച്ചു കണ്ട ആ കുട്ടി ആയിരുന്നു അത്. അവളും ചിരിച്ചു. 

"എന്താ.." 

"അച്ഛൻ ഇവിടെ അഡ്‌മിറ്റ്‌ ആയിരുന്നു. അപ്പോ ആ സമയത്ത് ഉളള റെക്കോർഡ്‌സ് ഒക്കെ വാങ്ങിക്കാൻ ആയിരുന്നു."

"അച്ഛന്റെ കാർഡ് താ.." 

"അയ്യോ കാർഡ് അമ്മേടെ കയ്യിൽ ആണല്ലോ."

"കാർഡ് നമ്പർ മതി. വിളിച്ചു ചോദിക്ക്."

അവൻ വിളിച്ചു നോക്കി. അമ്മ നമ്പർ പറഞ്ഞു കൊടുത്തു. അവൻ അവളോടും ആ നമ്പർ പറഞ്ഞു.


Breakup Malayalam Story Breakup Is A Wake-up Call


"ഇത് എവിടെയോ ഞാൻ എടുത്ത് വച്ചിട്ടുണ്ട്." 

"ആണോ.. എന്ന അത് തന്നേക്ക്." 

അവൾ അവിടെ ഒക്കെ നോക്കി കണ്ട് പിടിച്ചു. 

"ഇതിൽ ഒരു 2 സാധനം കൂടെ വക്കാൻ ഉണ്ട്. അതിൽ ഒന്ന് റെഡി ആവാൻ കുറച്ചു സമയം എടുക്കും. മറ്റേത് എക്സെ ആണ്. അത് ഇപ്പൊ റെഡി ആക്കാം."

"ഓക്കേ.."

"എപ്പോഴാ പോവുന്നെ."

"ഡോക്ടറിനെ കാണുന്ന പോലെ ഇരിക്കും." 

"ഓക്കേ. എന്ന വാ. റേഡിയോളജിയിൽ പോയി എക്സെ വാങ്ങിക്കാം."

രണ്ട് പേരും കൂടെ അവിടെന്നു ഇറങ്ങി റേഡിയോളജിയിലേക്ക് പോയി. 

"എന്താ ചെയ്യുന്നേ.."

"ഞാൻ ഇൻഫോപാർക്കിൽ ഒരു കമ്പനിയിൽ ആണ്." 

"ഹാ.. അച്ഛന് ബ്ലോക്ക് ആയിരുന്നല്ലേ."

"അതെ.." 

പിന്നെ കുറച്ചു നേരം സൈലൻ്റ് ആയി. അപ്പൊ കാർത്തിക് ചോദിച്ചു. 

"പേരെന്താ.." 

"ആതിര."

"ഞാൻ കാർത്തിക്." 

അവർ റേഡിയോളജിയിൽ ചെന്നു റിപ്പോർട്ട് വാങ്ങിച്ചു. തിരിച്ചു നടന്നു വരുന്ന വഴി അവൾ ചോദിച്ചു. 

"കല്യാണം കഴിഞ്ഞോ?'

"ഏയ് ഇല്ല.. കാണുമ്പോ പ്രായം തോന്നും എന്നെ ഉളളു. വല്യ പ്രായം ഒന്നും ഇല്ല.."

അവൾ ചിരിച്ചു. 

"എന്ത്യേ..." 

"ഏയ് ഒന്നും ഇല്ല.."

"ഹ.."

അവർ വീണ്ടും റെക്കോർഡ്‌സ് റൂമിൽ എത്തി. 

"ഇത്രേം ഇപ്പൊ തരണോ അതോ മറ്റേത് കൂടെ വന്നിട്ട് മതിയോ." 

"ഒരുമിച്ച്' മതി."

"എന്നാൽ ഫോൺ നമ്പർ ഒന്ന് എഴുതിക്കോ. വിളിക്കാം റെഡി ആവുമ്പോ." 

അവൻ ചിരിച്ചുകൊണ്ട് നമ്പർ എഴുതി കൊടുത്തു. 

അവൾ അപ്പൊ പറഞ്ഞു. 

"ഉച്ചക്ക് ക്യാന്റീനിൽ വരുന്നുണ്ടോ." 

"ഉണ്ടാവും ചിലപ്പോ. പക്ഷെ അമ്മയും അച്ഛനും ഒക്കെ ഉണ്ടാവും."

"ഹ്മ്മ്.. ശരി എന്ന.. ഞാൻ വിളിക്കാം."

അവൻ അവളെ നോക്കി ചിരിച്ചു. അവൾ തുടർന്നു. 

"അപ്പൊ വന്നു വാങ്ങിച്ചോ റെക്കോർഡ്‌സ് ഒക്കെ." "അതാർന്നോ.." അവൻ സൗണ്ട് കുറച്ചു പറഞ്ഞു. 

"എന്താ ചോദിച്ചേ."

"ഏയ് ഒന്നും ഇല്ല.. പോയി വരാം എന്ന് പറഞ്ഞതാ." 

അവൾ ചിരിച്ചു... അവൻ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി..

"ശ്ശേ.. അവളുടെ നമ്പർ വാങ്ങിക്കാമായിരുന്നു.." അവൻ ആലോചിച്ചു. അപ്പോഴേക്കും അമ്മ വിളിച്ചു. 

"എല്ലാം കിട്ടിയോ ടാ.." 

"ഇല്ല.. നമ്പർ കിട്ടിയില്ല.." അവൻ അറിയാതെ പറഞ്ഞു. "നമ്പറോ.."

"അയ്യോ അല്ല.. ഒരു റിപ്പോർട്ട് വരാൻ ഉണ്ട്. വിളിക്കാമെന്ന് പറഞ്ഞു. നിങ്ങൾ ഇനെങ്ങാനും വരുമോ.."

"അടുത്ത ടോക്കൺ ആണ്. കേറീട്ടു വരാം."

അവൻ വീണ്ടും അവിടെ പോയി ബോറടിച്ചു ഇരുന്നു. 

"നമ്പർ കിട്ടാൻ എന്താ ഒരു വഴി. ഇനി ഒന്നുടെ പോവുമ്പോ വാങ്ങിയാലോ. പക്ഷെ അപ്പൊ എന്ത് പറഞ്ഞു വാങ്ങിക്കും."

അവൻ എന്തൊക്കെയോ ആലോചിച്ചു ഇരുന്നു. അപ്പൊ ദിയ വിളിച്ചു.. 

"എന്തായി ടാ.. വീട്ടിൽ എത്തിയോ." 

"ഇല്ല.. ഡോക്ടറിനെ കാണാൻ ഇരിക്കുന്നെ ഉള്ളു."

"'അടിപൊളി.. തീർന്നില്ലേ."

"ഇല്ലാനെ." 

"ഞാൻ ശ്രീക്കു കൊടുക്കാം."

"ബ്രോ... എന്തായി." 

"കട്ട പോസ്റ്റ് ആണെടാ.." 

"ഹോസ്പ്‌പിറ്റൽ അല്ലെ. നല്ല നഴ്‌സ്‌മാർ ഒന്നുലെ.."

"അത് പിന്നെ ഇല്ലാണ്ടിരിക്കോ.."

"എൻജോയ്..." 

"അവൾ കേക്കണ്ട.." 

"കേട്ട കൊല്ലും ഇപ്പോ.."

"ഞാൻ ഒരു കാര്യം ചോദിക്കാം.. എനിക്ക് ഒരു കുട്ടിയുടെ നമ്പർ വേണം. എങ്ങനെ ചോദിക്കും."

"ഇത്ര പെട്ടെന്ന് വേറെ ആളെ സെറ്റ് ആക്കാൻ പോവണോ." 

"മീരയുടെ സ്വഭാവം എന്നെ മൂവ് ഓൺ ചെയ്യാൻ ഒരുപാട് സഹായിച്ചു."

"അത് നന്നായി. നമ്പർ വേണോങ്കി ചെന്നു ചോദിക്ക്."

"എനിക്ക് ഒരു പേടി."

"ഇത്രേം ഒക്കെ ഫേസ് ചെയ്‌തിട്ടും ഇനിയും പേടിയോ. ചവിട്ടും ഞാൻ. പോയി ചോദിക്ക് ചെക്കാ.."

"ഹാ.. കോൺഫിഡൻസ് ആയി.."

"ആരുടേയ.."

"പറയാം.."


1 Comments

Previous Post Next Post