ഇത് അറിഞ്ഞപ്പോൾ തന്നെ ദിയ വിളിച്ചു. 

"എടാ എന്ത് പറ്റി."

കാർത്തിക് എല്ലാം പറഞ്ഞു. 

"നീ ഓക്കേ ആണോടാ.." 

"ഒരു കൊക്ക.. അവിടെന്നു തെന്നി താഴേക്ക് വീണു. ഒരു മരക്കൊമ്പ് കിട്ടി പിടിച്ചു നിൽക്കാൻ. അവ്ടെന്നു എങ്ങനെയോ രക്ഷപെടാൻ ശ്രമിച്ചുകൊണ്ട് ഇരുന്നപ്പോ ആ കൊമ്പ് ഒടിഞ്ഞു താഴേക്ക് വീണു. ആ അവസ്ഥയാ എനിക്ക് ഇപ്പൊ.." 

"എടാ.. നിനക്ക് ഇങ്ങനെ പറയാൻ പറ്റുന്നുണ്ടെങ്കിൽ തന്നെ നീ സ്ട്രോങ്ങ് ആണടാ. നിനക്ക് ഇത് ഈസി ആയിട്ട് ഹാൻഡിൽ ചെയ്യാൻ പറ്റും."

"ഹമ്."

"നീ വിഷമിക്കാതെ ഇരിക്ക്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കണം കേട്ടോ." 

"വിളിക്കാം. ശ്രീ എവിടെ." 

"അവൻ പുറത്ത് പോയേക്കുവാ."

"നീ വിഷമിക്കല്ലേ.. ഞങ്ങൾ ഒക്കെ കൂടെ ഉണ്ട്.."

"എനിക്ക് അറിയാം ദിയെ.." 

"വിളിക്കണം കേട്ടോ എന്തെങ്കിലും ഉണ്ടെങ്കിൽ. ഏത് സമയത്ത് ആണെങ്കിലും."

"വിളിക്കാം.." 

ദിയ കാൾ വച്ചു. അവൻ അവിടെ ഇരുന്നു. അമ്മയും അനിയത്തിയും ഒക്കെ വീട്ടിൽ പോയി. അവൻ അവിടെ ഒറ്റക്ക് ആയി. ബുക്ക് വായിച്ചും, ഇൻസ്റ്റ‌ാഗ്രാം നോക്കിയും അവൻ ഇരുന്നു. ഭക്ഷണം. ഒക്കെ കഴിച്ചു, എപ്പോഴോ കിടന്നു ഉറങ്ങി. അടുത്ത ദിവസം രാവിലെ അച്ഛനെ കണ്ടു. കുഴപ്പം ഒന്നും ഇല്ല. ഡോക്ടറും അത് തന്നെ പറഞ്ഞു. രാവിലെ ദിയ വിളിച്ചു. "എങ്ങനിണ്ട് ടാ.. അച്ഛനെ കണ്ടോ." 


Breakup Malayalam Story Breakup Is A Wake-up Call


"കണ്ടു കുഴപ്പമില്ല." 

"നീ ഓക്കേ ആയോ.."

"കുഴപ്പമില്ല.. അച്ഛനെ കണ്ടപ്പോ ഒരു ആശ്വാസം.."

"ഹാ.. നീ അവളോട് പറഞ്ഞോ?"

"ഇല്ല.. അവൾ അറിയണ്ട."

"വേണോങ്കി ഞാൻ വിളിച്ചു പറയാം." 

"വേണ്ട ദിയെ."

"ഹ്മ്‌മ്. ഞാൻ എന്ന പോട്ടേ.. ജോലിക്ക് കേറാൻ ടൈം ആയി. നീ ലീവ് ആണോ." 

"ഹാ. ഞാൻ വ്യാഴം വരെ ലീവ് ആണ്." 

"അത്രേം നാൾ അഡ്‌മിറ്റ് ആയിരിക്കോ?"

"ചിലപ്പോ."

"ഹമ്."

ഫോൺ വച്ചു. കുറച്ചു കഴിഞ്ഞ് കാർത്തിക് ദിയക്ക് മെസ്സേജ് അയച്ചു. 

"ദിയെ.. നീ ഫ്രീ ആവുമ്പോ മീരയെ ഒന്ന് വിളിച്ചു പറഞ്ഞേക്ക്." "ഹ.. ഞാൻ പറയാം." 

കുറച്ചു കഴിഞ്ഞ് ദിയ വിളിച്ചു...

"എടാ.."

"എന്താണ്.. എന്ത് പറ്റി." 

"ഞാൻ അവളെ വിളിച്ചു ടാ.." 

"ആണോ. എന്ത് പറഞ്ഞു." 

"ഞാൻ എല്ലാം പറഞ്ഞു. അപ്പൊ അവൾ പറഞ്ഞു.. ഞങ്ങൾ ബ്രേക്ക് അപ്പ് ആയി എന്ന്.."

"ബാക്കി നീ പറയണ്ട ദിയ.." 

"ടാ വിഷമിക്കല്ലെ ടാ.."

"ഐ ആം ഓക്കേ.. ദിയാ.."

"ടാ.."

"കുറച്ചു നാൾ എങ്കിലും സ്വന്തം അച്ഛനെ പോലെ കണ്ടത് അല്ലെ.. എങ്ങനെ ഉണ്ട് എന്ന് എനിക്ക് ഒന്ന് മെസ്സേജ് അയക്കാൻ അവൾക്ക് തോന്നിയില്ലല്ലോ." 

"എന്നോട് പറഞ്ഞു എങ്ങനെ ഉണ്ടെന്നു നീ പറയുമ്പോ അവളെ അറിയിക്കണം എന്ന്." 

"നീ പറയാൻ ഒന്നും നിൽക്കണ്ട.. അവൾ ചോദിച്ചാൽ പറഞ്ഞ മതി."

"ആട.. നീ വിഷമിക്കല്ലേ കേട്ടോ.." 

"എനിക്ക് കുഴപ്പമില്ല.. ഐ ആം ഓക്കേ..‘

"ഹ.. ഞാൻ വിളിക്കാട്ടോ ടാ.."

അവൻ ഇതിനെ പറ്റി ഒരുപാട് ആലോചിച്ചു. അവൾക്ക് എന്നാലും ഇത്രക്ക് മാറാൻ എങ്ങനെ പറ്റും. ഈ ഒരു സംഭവം മതി എനിക്ക്, ഞാൻ ഇനി മൂവ് ഓൺ ആവും. എനിക്ക് ഇത് പറ്റും.. അവൻ അത് സ്വയം വിശ്വസിച്ചു. പിന്നെ അതിനു വേണ്ടി ഉള്ള പ്രയത്നം തുടങ്ങി. അവളുടെ നമ്പർ ഡിലീറ്റ് ആക്കി, അവളുടെ എല്ലാ ഫ്രണ്ട്സിൻ്റെയും നമ്പർ ഡിലീറ്റ് ആക്കി. ഇൻസ്റ്റയിൽ നിന്നു ഒക്കെ റിമൂവ് ആക്കി. അവൾ ആയിട്ട് ഇനി ഒരു കണക്ഷനും ഉണ്ടാവരുത് എന്ന് അവൻ തീരുമാനിച്ചു.

ഒരു ആഴ്‌ച കഴിഞ്ഞ് ഹോസ്‌പിറ്റൽ വാസം കഴിഞ്ഞ് അച്ഛനും മോനും വീട്ടിൽ എത്തി. അച്ഛന് റസ്‌റ്റ് പറഞ്ഞിട്ടുണ്ട് ഒരു മാസം. രണ്ട് ആഴ്‌ച കഴിഞ്ഞ് ചെക്കപ്പിന് ചെല്ലണം. അങ്ങനെ വീട്ടിൽ തന്നെ ആയി കുറച്ചു നാൾ. അച്ഛനെ നോക്കലും, വർക്കും ഒക്കെ ആയി മുന്നോട്ട് പോയി. അവളെ പറ്റി ഓർക്കുമ്പോൾ ഒക്കെ വേറെ എന്തേലും ചെയ്‌ത് അത് മറന്നുകൊണ്ടിരുന്നു. ബുക്ക് വായിച്ചും, ഗെയിം കളിച്ചും, കോമഡി കണ്ടും അവൻ സമയം കളഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞ് ഹോസ്‌പിറ്റലിൽ വീണ്ടും പോയി. ഒരാളെ രോഗിയുടെ കൂടെ പോകാൻ പാടുള്ളു എന്ന് പറഞ്ഞത് കൊണ്ട് അമ്മ കേറി പോയി. അവൻ താഴെ ഇരുന്നു. കുറെ നേരം കഴിഞ്ഞും അവരെ കാണാതെ ആയപ്പോ അമ്മയെ വിളിച്ചു. 

"എവിടെ നിങ്ങൾ."

"നല്ല തിരക്ക് ആണെടാ. സമയം എടുക്കും."

അവൻ പതിയെ അവിടെ നിന്നു എഴുനേറ്റ് നടന്നു. ക്യാന്റീനിൽ പോയി ചായ കുടിക്കാം എന്ന് വിചാരിച്ചു. അവൻ അവിടെ പോയി ഒരു ചായ ഒക്കെ വാങ്ങിച് ഒരു സ്ഥലത്ത് ഇരുന്നു. അവൻ ടേബിളിന്റെ അടുത്തുള്ള ടേബിളിൽ 3 പെൺകുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു. രണ്ട് പേര് മിണ്ടാതെ ഇരിപ്പ് ആണ്. ഒരാൾ മാത്രം നല്ല സംസാരം. എന്തോ കഥ പറയുന്നു. വാക്കുകൾ വ്യക്തമല്ല. നല്ല രീതിയിൽ ആക്ഷൻ ഒക്കെ കാണിച്ചു, മുഖത്ത് നവരസങ്ങൾ എല്ലാം വരുന്നുണ്ടായിരുന്നു. കൗതുകം ലേശം കൂടുതൽ ആയത്കൊണ്ട് അവൻ ആ കുട്ടിയെ തന്നെ നോക്കി ഇരുന്നു. സ്വാഭാവികമായും ആ കുട്ടി പെട്ടെന്ന് അവനെ നോക്കി. അവൻ പതിയെ ചിരിച്ചുകൊണ്ട് താഴേക്ക് നോക്കി ഇരുന്നു.

അവൾ കഥ പറയൽ തുടർന്നു. ഇടക്ക് ഇടക്ക് അവനെ നോക്കി. അവൻ അപ്പോഴും നോക്കുനുണ്ടായിരുന്നു. അവൾ നോക്കുമ്പോ തന്നെ അവൻ ചിരിച്ചുകൊണ്ട് വേറെ എങ്ങോട്ടേലും നോക്കും. അവസാനം. അവൾ കഥ പറയൽ നിർത്തി. അവർ എഴുനേറ്റ് കൈ കഴുകാൻ പോയി.

അവൻ അവിടെ ഇരുന്നു ചിരിച്ചു. അവനും ചായ കുടിച്ചിട്ട് പുറത്തേക്ക് ഇറങ്ങി. അവർ മൂന്നും കൈ കഴുകിട്ട് വരുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോ തന്നെ അവർ നോക്കി. അവൻ ആ കുട്ടിയെ നോക്കി കളിയാക്കി ചിരിച്ചു. അവളും ചിരിച്ചു.. 

"കഥ അടിപൊളി ആയിരുന്നുട്ടോ.." 

അവളുടെ മുഖത്ത് ഒരു ചമ്മൽ വന്നു. ഫ്രണ്ട്സിനേം വിളിച്ചു വേഗം നടന്നു പോയി...