കാൾ വച്ചിട്ട് അവൻ അവിടെ തന്നെ ഇരുന്നു. ധൈര്യം സംഭവിക്കാൻ. അപ്പൊ അമ്മയും അച്ഛനും ഇറങ്ങി വന്നു.

"ഇരുന്നു ബോറടിച്ചോ." 

"നിങ്ങൾ വന്നോ."

"ഹാ.. ഇപ്പൊ ഇറങ്ങിയുള്ളു അവിടെ നിന്നു. മരുന്ന് വാങ്ങണം."

"ഡോക്ടർ എന്താ പറഞ്ഞെ?" 

"കുഴപ്പം ഇല്ല. ഒരു രണ്ട് ആഴ്‌ച കൂടെ റസ്‌റ്റ് വേണം." 

"ആഹാ.." 

"റിപ്പോർട്ട് ഒക്കെ വാങ്ങിച്ചോ നീ." 

"ഇല്ല.. അവിടെന്നു വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ." 

"നീ എന്ന അവിടെ ഒന്ന് പോയി നോക്ക്. ഞാൻ പോയി മരുന്ന് വാങ്ങിക്കാം."

"ഹാ..."

"അതോ നീ മരുന്ന് വാങ്ങിക്കോ. ഞാൻ താഴെ പോവാം."

"ഏയ് അത് വേണ്ടാ.. അമ്മ വെറുതെ സ്‌റ്റെപ് കേറി ഇറങ്ങേണ്ട."

അവൻ ചിരിച്ചുകൊണ്ട് താഴേക്ക് പോയി. റൂമിന്റെ അകത്തേക്ക് ചെന്നു..

"എന്തായി."

"ഹാ.. വന്നോ. ഇപ്പൊ കൊണ്ടുവരും. വിളിച്ചിരുന്നു. ഇവിടെ കൊണ്ടുവന്നിട്ട് വിളിക്കാം എന്ന ഞാൻ വിചാരിച്ചേ."

"ആണോ.. എന്തോരും സമയം എടുക്കും?"

"ഒരു അഞ്ചു മിനിറ്റ്."

"ഓക്കേ.. ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം എന്നാൽ." 

"ഇവിടെ ഇരുന്നോ. എല്ലാം കൂടെ തരാം എന്നിട്ട്."

"ഓക്കേ."

അവിടെ അവളുടെ മുന്നിൽ ഇട്ടിരുന്ന ചെയറിൽ അവൻ ഇരുന്നു. ഇടക്ക് അവളെ നോക്കുനുണ്ടായി. അവൾ തിരിച്ചും. 

"ആതിരേ.." 

അവൾ പെട്ടെന്ന് അവനെ നോക്കി.. 

"എന്താ ഇങ്ങനെ നോക്കുന്നെ.."


Breakup Malayalam Story Breakup Is A Wake-up Call


"ഏയ് ഒന്നുമില്ല."

"ഐ ഫീൽ ലൈക്, ഐ ആം അട്രാക്ടഡ് ടു യു. നമ്മുക്ക് പരസ്‌പരം കൂടുതൽ അറിഞ്ഞാലോ." 

അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി ഇരുന്നു. പിന്നെയും ഒന്നും മിണ്ടാതെ അവളുടെ വർക്ക് ചെയ്തു‌.

അവൾ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോ അവനു വിഷമം ആയി. അവൻ പിന്നെ ഒന്നും ചോദിച്ചില്ല.

ഒരാൾ അകത്തേക്ക് കേറി വന്നു റിപ്പോർട്ട് കൊടുത്തു. ആതിര അതെടുത്തു ഒരു കവറിന്റെ ഉളളിലേക്ക് ഇട്ടു.

"ഇതാ റിപ്പോർട്‌സ്. ഇവിടെ ഒരു സൈൻ ചെയ്യണം."

ഒരു പേപ്പർ നീട്ടികൊണ്ട് അവൾ പറഞ്ഞു. അവൻ അതിൽ സൈൻ ചെയ്തു. അവൾ റിപ്പോർട്ട് കൊടുത്തു. പെട്ടെന്ന് കാർത്തിക്കിന് ഒരു കാൾ വന്നു. അപ്പൊ തന്നെ കട്ട് ആയി.

"എന്റെ നമ്പർ ആണ് നോട്ട് ചെയ്തോളു." ചിരിച്ചുകൊണ്ട് ആതിര പറഞ്ഞു. അവനും അറിയാതെ ഒരു പുഞ്ചിരി വന്നു.

"ബൈ." എന്നും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി.

അവന്റെ മുഖത്തു ആ ചിരി മായാതെ നിന്നു. അമ്മയും അച്ഛനും അവിടെ വെയ്റ്റിംഗ് ആയിരുന്നു. ചെന്നപ്പോൾ തന്നെ അമ്മ ചോദിച്ചു.. 

"എന്താടാ ഒരു കളളച്ചിരി."

"നമ്പർ കിട്ടി.." 

"എന്ത് നമ്പർ." 

"അല്ല.. റിപ്പോർട്സ് കിട്ടി."

അപ്പൊ തന്നെ അച്ഛൻ പറഞ്ഞു. 

"വല്ല പെൺപിള്ളേരുടേം നമ്പർ ഒപ്പിച്ചിട്ടുണ്ടാവും." അവൻ ചിരിച്ചു. 

"പിന്നെ ചോദിക്കുമ്പോ തന്നെ എടുത്ത് തരുലോ നമ്പർ. ചിരിപ്പിക്കല്ലേ അച്ഛാ..." 

അങ്ങനെ സംസാരിച്ചു അവർ നടന്നു പോയി. വീട്ടിലേക്ക് ചെന്നു.

വീട്ടിൽ ചെന്നു ഫോൺ എടുത്തപ്പോ തന്നെ ഒരു വാട്‌സ്ആപ്പ് മെസ്സേജ് കിടക്കുന്നു.

"നമ്പർ വാങ്ങിട്ടു എന്താടോ ഒരു മെസ്സേജ് അയക്കാത്തെ."

അവനു ആ മെസ്സേജ് കണ്ടപ്പോ തന്നെ ചിരി വന്നു. 

"ഇപ്പൊ വീട്ടിൽ എത്തിയതേ ഉളളു.. ഇപ്പോ വരാട്ടോ." 

"ശരി.. ഞാൻ ഫ്രീ ആണ്.."

"എന്ത്യേ വേറെ ആരും എന്നെ പോലെ കഷ്ടപ്പെടുത്താൻ വന്നില്ലേ." 

"ഇല്ലാനെ.. അതുകൊണ്ട് ചുമ്മാ ഇരിപ്പ് തന്നെ ആണ്."

"വിഷമിക്കണ്ടാട്ടോ. ഇപ്പൊ തന്നെ വരുട്ടോ.."

"പോടാ.."

"ഞാൻ ഒന്ന് ഡ്രസ്സ് മാറിയിട്ട് വരാം. നീ കഴിച്ചോ.?"

"കഴിച്ചു."

കുറച്ചു കഴിഞ്ഞ് അവർ വീണ്ടും ചാറ്റ് തുടങ്ങി. 

"ഞാനും ഇപ്പൊ കഴിച്ചു. എന്താ പണി." 

"വെറുതെ ഇരിക്ക. ഒരു 5 മണി ആവുമ്പോഴേക്കും ഒരാളുടെ റിപ്പോർട്ട് റെഡി ആക്കി വക്കണം." 

"ആണോ.. സെറ്റ്." 

"ഞാൻ നിന്നെ പോടാ നു വിളിച്ചപ്പോഴാ ഓർത്തെ.. നിനക്ക് എത്ര വയസ് ആയി."

"പ്രായത്തിൽ ഒക്കെ വല്ല കാര്യമുണ്ടോ." 

"കുറച്ചു കാര്യമുണ്ട്." 

"എന്ന പറയാം.24 വയസ് ആയി."

"ശ്ശോ."

"എന്താ.."

"ഞാൻ നിന്റെ ചേച്ചി ആയിട്ട് വരും." 

"ഓഹ്.. എത്ര ആണ്."

"25 ആണ്."

"ഓഹോ.. ഒരു വയസ്സ് വിത്യാസം അല്ലെ ഉളളു.. നോ പ്രോബ്ലം.‘ "എന്തിനു നോ പ്രോബ്ലം."

"ഏയ് ചുമ്മാ പറഞ്ഞെന്നെ ഉള്ളു."

"എന്താ ചോദിച്ചപ്പോ തന്നെ എനിക്ക് നമ്പർ തന്നത്." 

"എന്ത്യേ.. വേണ്ടർന്നോ."

"വേണമായിരുന്നു. പക്ഷെ പെൺകുട്ടികൾ അങ്ങനെ പെട്ടെന്ന് നമ്പർ തരൂലലോ." 

"ഓഹോ അങ്ങനെ. ഇനി എന്ന കാണുക എന്ന് അറിയില്ലലോ. അതുകൊണ്ട് തന്നതാ." 

"അത് മാത്രം ഉള്ളോ." 

"അതെ ഉളളു.."