ബ്രേക്കപ്പ് ഈസ് എ വെയ്ക് അപ് കോൾ

Language - Malayalam 
Writer - Akhil Eendhappazham


ബ്രേക്കപ്പ് 

രാത്രി സമയം ഏകതേഷം 10 മണി. മീരയുടെ കോൾ വരാൻ ആയി കാർത്തിക് കാത്തിരുന്നു. സമയം പത്തര കഴിഞ്ഞു. പതിനൊന്ന് കഴിഞ്ഞു. കോൾ വന്നില്ല. "അങ്ങോട്ട് വിളിച്ചാലോ... വേണ്ട... കുറെ പഠിക്കാൻ ഉള്ളതല്ലേ." അവൻ കാത്തിരുന്നു ഉറങ്ങി പോയി. 

കുറച്ച് കഴിഞ്ഞ് ഒരു കോൾ വന്നു. മീര ആയിരുന്നു അത്.

"ഹലോ."

"ഹലോ... മീര... ഞാൻ ഉറങ്ങി പ്പോയി. പഠിപ്പ് ആയിരുന്നോ.?"

"അല്ല."

"പിന്നെ."

"കുറച്ച് കാര്യങ്ങൾ ചിന്തിക്കുകയായിരുന്നു."

"എന്ത്.?"

"നമ്മുടെ റിലേഷൻ മുന്നോട്ട് പോകില്ല."

"അതെന്താ അങ്ങനെ തോന്നാൻ."

"അറിയില്ല."

"ഒരു കാരണം ഇല്ലാതെ അങ്ങനെ തോന്നാൻ എന്താ..?"

"ഞാൻ പരിചയപ്പെട്ട നീ അല്ല ഇപ്പൊ."

"എനിക്ക് എന്താ മാറ്റം.?"

"ഫ്രണ്ട്സ്ൻ്റെ കൂടെ നടക്കുന്നതിന് ഒക്കെ നീ നല്ല സപ്പോർട്ട് ആയിരുന്നു. ഇപ്പൊ നീ അങ്ങനെ അല്ല."


Breakup Malayalam Story Breakup Is A Wake-up Call


"ഞാൻ നിന്നോട് എപ്പോഴാ കൂടെ നടക്കേണ്ട എന്ന് പറഞ്ഞത്. എപ്പോഴേലും അങ്ങനെ പറഞ്ഞിട്ടുണ്ടോ."

"ഇല്ല.. അന്ന് ഞാൻ അവൻ്റെ കൈ പിടിച്ചു നടന്നപ്പോ വിരൽ ഇടയിലൂടെ ഇട്ട് പിടിച്ചു നടക്കരുത് എന്ന് നീ പറഞ്ഞില്ലേ? " "ഞാൻ അങ്ങനെ ആണോ പറഞ്ഞെ? അങ്ങനെ ഉളള നടപ്പ് എനിക്ക് മാത്രം ആയിട്ട് തരാമോ എന്നല്ലേ ചോദിച്ചേ. ഞാൻ റിക്വസ്‌റ്റ് അല്ലെ ചെയ്‌തത്?"

"പിന്നെ അന്ന് പറഞ്ഞില്ലേ ഞാൻ ഫ്രണ്ട്സിൻ്റെ കൂടെ ഹാപ്പി ആണ്. നിൻ്റെ കൂടെ ഹാപ്പി അല്ല എന്ന്."

"എൻ്റെ കൂടെ ഉള്ളപ്പോ നീ ഹാപ്പി ആണ്. ബട്ട് രാത്രി വിളിക്കുമ്പോ ഒക്കെ നിനക്ക് എന്തോ പറ്റിയ പോലെ തോന്നി. വാസ് നോട് ദി ഓൾഡ് യു. അതുകൊണ്ട് എന്താ പ്രശ്നം എന്നോട് എന്നല്ലേ ഞാൻ ചോദിച്ചുള്ളൂ. അല്ലാണ്ട് ഇതിന്റെ മീനിങ് ഫ്രണ്ട്സിൻ്റെ കൂടെ നടക്കേണ്ട എന്ന് ആണോ?" "നമ്മുടെ റിലേഷനിലെ കാര്യങ്ങൾ ഫ്രണ്ട്സിനോട് പറയണ്ട എന്ന് പറഞ്ഞതോ?"

"ഒന്നാമത്തെ കാര്യം.. നിൻ്റെ അവിടെ ഉളള ഫ്രണ്ട്സ് ആർ നോട്ട് മച്ചുവർ. അവരുടെ റിലേഷൻഷിപ് സ്‌റ്റോറീസ് ഒക്കെ നിനക്ക് അറിയാമല്ലോ. നമ്മുടെ കാര്യങ്ങൾ നന്നായി അറിയാവുന്നത് നമ്മുക്ക് ആണ്. അവർക്ക് അല്ലാ.. അവർ എന്തേലും അഭിപ്രായം പറയുന്നെങ്കിൽ അത് അവരുടെ എക്സ്‌പീരിയൻസ് ആയിരിക്കും. അത്പോലെ നീ വിശ്വസിക്കും. അതുകൊണ്ടാ അങ്ങനെ പറഞ്ഞെ."

"എനിക്ക് ഫ്രണ്ട്സ് ഉണ്ട് അതുകൊണ്ട് ഞാൻ എല്ലാം അവരോട് പറയും."

"എനിക്കും ഫ്രണ്ട്സ് ഉണ്ട്.. പറയാത്തത് അവരുടെ അഭിപ്രായങ്ങൾ വന്നു എനിക്ക് എൻ്റേതായ അഭിപ്രായം മാറി പോവാതെ ഇരിക്കാൻ ആണ്. ഐ ഷുഡ് ബി മി ഇൻ മൈ റിലേഷൻ. നോട് മൈ ഫ്രണ്ട്സ്. പിന്നെ നമ്മുടെ ഈ റിലേഷൻ സീക്രെട് ആക്കി വക്കണം എന്ന് നീ അല്ലെ പറഞ്ഞെ. സൊ ആരോടും ഞാൻ ഇത് പറഞ്ഞിട്ടും ഇല്ല.. അല്ലാണ്ട് എനിക്ക് ഫ്രണ്ട്സ് ഇല്ലാത്തത് കൊണ്ട് അല്ല.."

"ആം..."

"ഈ വഴക്കൊക്കെ പണ്ട് ഉണ്ടായത് അല്ലെ.. അതെല്ലാം നമ്മൾ സംസാരിച്ചു തീർത്തത് ആണല്ലോ."

"എനിക്ക് ഒന്നും തീർന്നിട്ടില്ല. ഒന്നും മറക്കാനും പറ്റുന്നില്ല.. ഐ നീഡ് ബ്രേക്ക് അപ്പ്."

"എന്താ കാരണം.. നീ ഈ ആലോചിച്ചു കൂട്ടിയത് ആണോ കാരണം. അതിനു ഞാൻ എന്ത് തെറ്റാ ചെ‌യ്തേ."

"നീ തെറ്റൊന്നും ചെയ്‌തു കാണില്ല.. പക്ഷെ എനിക്ക് ഇത് ഇനിയും പറ്റില്ല."

"ഒന്നുകൂടെ ആലോചിച്ചിട്ട് ഡിസിഷൻ എടുത്തുകൂടെ?"

"ഞാൻ നന്നായി ആലോചിച്ചു. എനിക്ക് പറ്റില്ല." 

"നമ്മുക്ക് നേരിൽ കാണാം. എന്നിട്ട് തീരുമാനിക്കാം."

"എനിക്ക് എക്സാം ഉണ്ട്."

"എക്സാം കഴിഞ്ഞ് ഞാൻ വരാം."

"വേണ്ടാ.. എനിക്ക് കാണണ്ട. ഈ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല."

"ആം... ഓക്കേ."

 "ഐ നീഡ് ബ്രേക്ക് അപ്പ്.."


Breakup Malayalam Story Breakup Is A Wake-up Call


"ഓക്കേ."

"ബൈ."

"മം."

കാൾ വച്ചു. കാർത്തിക്കിൻ്റെ കയ്യിൽ നിന്നു ഫോൺ ബെഡിലേക്ക് വീണു. അവനും ബെഡിൽ കിടന്നു. കണ്‌ണ് ചിമ്മാൻ പോലും പറ്റുന്നില്ല.. കണ്‌ണ് മിഴിച്ചു ഫാനിലേക്ക് നോക്കി കിടന്നു. മനസ്സിൽ ഒന്നും ഇല്ല. എല്ലാം ബ്ലാങ്ക്. ഒന്നും തോന്നുന്നേ ഇല്ല. മേലിൽ ഫാൻ കറങ്ങുന്നുണ്ട് എന്നത് മാത്രം ആണ് അവന്റെ മനസ്സിൽ ഇപ്പൊ.

"ടാ.. അപ്പു.. എന്താടാ ലൈറ്റ് ഓഫ് ആക്കാതെ..." അമ്മ റൂമിലേക്ക് വന്നു ചോദിച്ചു.. അവൻ ഒന്നും മിണ്ടിയില്ല.. ഒന്നും. കേട്ടില്ല..

"ടാ.. ടാ..."

അവൻ പെട്ടെന്ന് ഞെട്ടി എഴുനേറ്റു.. 

"ലൈറ്റ് ഓഫ് ആക്കിട്ട് കിടക്കാൻ.." 

അവൻ ലൈറ്റ് ഓഫ് ആക്കി കിടന്നു. മനസ്സിൽ അവളുടെ മുഖം തെളിഞ്ഞു..

രണ്ട് ആഴ്‌ച മുന്നേ അവളെ കണ്ടപ്പോ അവൾ എന്തൊരു സന്തോഷം ആയിരുന്നു എൻറെ കൂടെ. അവളുടെ കോളേജിൽ പോയി ഒരു ദിവസം നിന്നു.. രാത്രി ഒരുമിച്ച് ഒരു റൈഡ്. പകൽ ആളില്ലാത്ത ഒരു ക്ലാസ്സിൽ സെക്സ്.. എന്താണ് അവൾക്ക് ഇങ്ങനൊരു ചേഞ്ച് പെട്ടെന്ന്.. അവന്റെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ ഓടി നടന്നു.. ഒരു സിനിമ പോലെ. എന്റെ ഭാവി മുഴുവൻ നിന്നെ വച്ച് മാത്രം ആണ് ഞാൻ പ്ലാൻ ചെയ്ത‌ത്. ഒരിക്കലും വിട്ട് പോവില്ല എന്ന് പറഞ്ഞിട്ട്.. എന്ത് പ്രശ്നം ഉണ്ടെങ്കിലും പറഞ്ഞു തീർക്കും എന്ന് പറഞ്ഞിട്ട്.. ഇങ്ങനെ ഒരു അവസാനം ആണോ ഈ റിലേഷൻഷിപ്പിൽ. ഐ ഡിസേർവ് മോർ...

ഓരോന്നു ആലോചിച്ചു അവൻ്റെ കണ്‌ണിൽ നിന്നു കണ്ണുനീർ വന്നു. എന്ത് ചെയ്യണം എന്ന് അറിയില്ല.. ആരോടാ ഒന്ന് സംസാരിക്ക... അവൻ അർജുന് മെസ്സേജ് അയച്ചു..

"എടാ.. ഞങ്ങൾ ബ്രേക്ക് അപ്പ് ആയി." 

കുറച്ചു നേരം കഴിഞ്ഞപ്പോ തന്നെ അർജുൻ വിളിച്ചു.

"എന്താടാ.. എന്ത് പറ്റി.. ഇതുവരെ നിങ്ങൾ തമ്മിൽ ഒരു പ്രശ്നം ഉണ്ടെന്നു നീ പറഞ്ഞിട്ടില്ലല്ലോ. എന്താ പെട്ടെന്ന് ബ്രേക്ക് അപ്പ്.."

"ഒരു റിലേഷൻ ആവുമ്പോ ചെറിയ വഴക്ക് ഒക്കെ ഉണ്ടാവുമല്ലോ ടാ.. അവൾ അതൊക്കെ ആലോചിച്ചു കൂട്ടി.. ഞാൻ ഇന്നേ വരെ ചിന്തിക്കപോലും ചെയ്യാത്ത കാര്യങ്ങൾ അവൾ സംസാരിക്കുന്നെ.. എനിക്ക് അറിയില്ല.. ഞാൻ ഒരു തെറ്റും ചെയ്‌തില്ലടാ..." അവൻ കരഞ്ഞു...