"മീര.."

"മീര രാമചന്ദ്രൻ."

"അറിയാം."

"എങ്ങനെ അറിയാം. സത്യം മാത്രം പറയണം."

"എന്റെ കൂടെ സ്‌കൂളിൽ പഠിച്ചത് ആണ്. ഞങ്ങൾ റിലേഷനിൽ ആയിരുന്നു ഒരു ഒന്നര വർഷം. ബ്രേക്ക് അപ്പ് ആയി 8 മാസം മുന്നേ."

"ഓക്കേ. എന്താ സംഭവിച്ചത് എന്ന് ഞാൻ പറയാം." 

"ഇന്ന് മാർച്ച് 8. മാർച്ച് 7 രാവിലെ 4:05 നു നൈറ്റ് പെട്രോളിങ്ങിൽ ഉണ്ടായിരുന്ന പോലീസ്‌കാർ എസ് എച് 15 ൽ റോഡ് സൈഡിൽ ഒരു പെൺകുട്ടി കിടക്കുന്നത് കണ്ടത്. അവർ ചെന്നു ആ കുട്ടിയെ എടുത്ത് വണ്ടിയിൽ കയറ്റി ഹോസ്‌പിറ്റലിൽ എത്തിച്ചു. വണ്ടിയിൽ വച്ചു അവൾ അബോധാവസ്ഥയിൽ നിന്റെ പേര് പറഞ്ഞു."

"എൻ്റെ പേരോ.."

"അതെ.. കാർത്തിക് എന്ന് പറഞ്ഞു."

"സ്വഭാവികമായിട്ടും നീയാണ് അതിനു കരണം എന്ന് തോന്നും. അവളുടെ ഫോൺ നോക്കിട്ട് കണ്ട ഒരേ ഒരു കാർത്തിക് നീയാണ്. അങ്ങനെ ആണ് നിന്നെ വരുത്തിച്ചേ."

"ഞാൻ അല്ല സർ. ഞാൻ ഒന്നും ചെയ്‌തിട്ടില്ല."

"എന്താ തെളിവ്."

"ഞാൻ കർണാടകയിൽ വന്നിട്ടേ ഇല്ല. അവസാനം ആയി വന്നത് 8 മാസം മുന്നേ ആണ്. അതും അവളെ കാണാൻ."

"ഓക്കേ.. ബട്ട് എങ്ങനെ പ്രൂവ് ചെയ്യും?'

"അവൾക്ക് എങ്ങനെ ഉണ്ട്?"

"ബോധം തെളിഞ്ഞിട്ടില്ല. ഡോക്ടർ ഒരു ഫുൾ റിപ്പോർട്ടും തന്നിട്ടില്ല. അത് കഴിഞ്ഞേ എല്ലാം അറിയാൻ പറ്റു. നീ ചോദിച്ചതിന്റെ മറുപടി പറ. ഹൌ ക്യാൻ യു പ്രൂവ് ഇറ്റ്."

എൻ്റെ ഫോൺ ലൊക്കേഷൻസ് ചെക്ക് ചെയ്തോളു." 

"ഫോൺ ലൊക്കേഷൻസ് ഒക്കെ ട്രസ്‌റ്റബിൾ ആണോ മോനെ. നീ ഫോൺ വീട്ടിൽ വച്ചിട്ട് ഇങ്ങോട്ട് വന്നെങ്കിൽ എന്ത് ചെയ്യും?"


Breakup Malayalam Story Breakup Is A Wake-up Call


"സർ, എൻ്റെ ഓഫീസ് അറ്റൻ്റൻസ് ചെക്ക് ചെയ്യൂ സർ."

"ഇനിഷ്യൽ റെസ്പോൺസ് പ്രകാരം ഇത് നടന്നത് രാവിലെ 3 മണിക്കും 4 മണിക്കും ഇടയിൽ ആണ്. രാത്രി വന്നിട്ട്, കഴിഞ്ഞ് പോയാലും അറ്റൻ്റൻസ് കിട്ടില്ലേ?"

"ഇവിടെ ഏറ്റവും അടുത്തുള്ള എയർപോർട്ട് ഹൈദരാബാദ് ആണ്. അവിടെന്നു ഏകദേശം 4 മണിക്കൂർ ബൈ റോഡ് ഡിസ്‌റ്റൻസ് ഉണ്ട്. ഏകദേശം 1.5 മണിക്കൂർ എയർ ടൈം. ചെക്ക് ഇൻ ടൈം ഒക്കെ ഒരു 1 മണിക്കൂർ. സൊ ഏകദേശം 7 മണിക്കൂർ എടുക്കും ഇവിടെ എത്താൻ. അതുപോലെ റിട്ടേൺ."

"ഓഹ്.. ഓക്കേ. സൊ നീ അല്ല.."

"അല്ല സർ.." 

"ബ്രേക്കപ്പ് ആരാ ഇനീഷിയേറ്റ് ചെയ്തേ." 

"അവൾ." 

"റീസൺ?" 

"അവൾക്ക് വേണ്ട എന്ന് തോന്നി. നിർത്തി."

"നിനക്ക് ദേഷ്യം തോന്നിയില്ലേ?"

"ഇല്ല.. ഐ റെസ്പെക്ട് ഹെർ ഡിസിഷൻ."

"അപ്പൊ ഇത് ചെയ്യിപ്പിക്കാൻ ഉള്ള ചാൻസ് ഇല്ല.. അല്ലെ.."

"'ഒരിക്കലും ഇല്ല. ഈവൻ അവൾ പോയി കഴിഞ്ഞ് ഐ ആം ഇൻ എ റിലേഷൻഷിപ് നൗ." 

അവൻ അപ്പോഴാണ് ആതിരയെ ഓർത്തത്. അവന്റെ ഫോൺ കാറിൽ ആയിരുന്നു. 

"വേറെ ആരെങ്കിലും ആയിരിക്കും എന്ന് തോന്നുന്നുണ്ടോ?" 

"ആരെയും എനിക്ക് ഇപ്പൊ പറയാൻ പറ്റില്ല. ബട്ട് ഒരു

കാര്യം ഉറപ്പ് ആണ്. അവൾ ഒറ്റക്ക് പുറത്ത് പോവില്ല."

"അതെന്താ ഇത്ര ഉറപ്പ്."

"ഞങ്ങൾ 1.5 വർഷം റിലേഷനിൽ ആയിരുന്നല്ലോ. സൊ അറിയാം. പകൽ പുറത്ത് പോവും ഒറ്റക്ക്.. എക്സാം ഒക്കെ ഉണ്ടെങ്കിൽ. രാത്രി പോവില്ല." 

"വേറെ എന്തൊക്കെ അറിയാം."

"അവളുടെ വീട്ടിൽ അറിഞ്ഞോ?"

"ഇല്ല. എനിക്ക് ഊഹിക്കാമല്ലോ എന്തായിരിക്കും അവസ്ഥ എന്ന്." 

"അത് നന്നായി. അവളുടെ അമ്മ കുറച്ചു സീൻ ആണ്. പിന്നെ അവളുടെ കോളേജ് മെയിൻ ഗേറ്റ് രാത്രി 9 നു അടക്കും. ലേഡീസ് ഹോസ്‌റ്റൽ 9:30 നും. സൊ 9 മണിക്ക് മുന്നേ ഇറങ്ങിയാലെ അവൾക്ക് പുറത്ത് കടക്കാൻ പറ്റു.." 

"ഓക്കേ.. വേറെ എന്തേലും. എബൌട്ട് ഫ്രണ്ട്സ്."

"അവളുടെ സ്വഭാവത്തിന് പറ്റിയ ഫ്രണ്ട്സ് ആയിരുന്നില്ല. അവൾ അവരുടെ കൺട്രോളിൽ ആയിരുന്നു."

"ഓ.."

"ക്യാമറ ഒന്നും ഇല്ലേ ആ റോഡിൽ."

"സിഗ്നലിൽ എ ഐ എക്‌സ് റേ ക്യാമറ ഉണ്ട്."

"അത് ചെക്ക് ചെയ്തോ?" 

"ജസ്റ്റ് നോക്കി. പക്ഷെ ആ സമയം ആണെങ്കിലും ഒരുപാട് വണ്ടികൾ പോയിട്ടുണ്ട്." 

"എനിക്ക്' എന്തായാലും ഇത് ആരാ ചെയ്തേ എന്ന് കണ്ട് പിടിച്ചേ പറ്റു."

"കണ്ട് പിടിക്കാം."

"അവൾ എൻറെ പേര് പറഞ്ഞെങ്കിൽ, അവളെ ഹെല്പ് ചെയ്യാൻ എനിക്ക് പറ്റും എന്ന് ആയിരിക്കും."

അവർ അവിടെ ഇരുന്നു സംസാരിച്ചു. ശ്രീയെയും ദിയയെയും അകത്തേക്ക് വിളിച്ചു. അവർ കേറി വന്നപ്പോ തന്നെ കാർത്തിക് പറഞ്ഞു. 

"ദിയെ, എൻ്റെ ഫോൺ കാറിൽ ഉണ്ട്. അത് ഒന്ന് എടുക്കോ."

"ആതിര വിളിച്ചിരുന്നു ടാ. മെസ്സേജ് കാണാത്തൊണ്ടു." 

"ആണോ നീ എടുത്തോ."

"എടുത്തു ഞാൻ. അവളോട് ഞാൻ പറഞ്ഞത്, നീ ബിസി ആണെന്ന് ആണ്."

"ആണോ.. എന്ന ഞാൻ പിന്നെ വിളിച്ചു പറഞ്ഞോളാം."

അവർ നാലു പേരും കൂടെ അവിടെ ഇരുന്നു എന്ത് ചെയ്യാം എന്ന് ആലോചിച്ചു. അപ്പൊ ശ്രീ പറഞ്ഞു. 

"അവളുടെ ഫോൺ ട്രേസ് ചെയ്യാം. എന്നിട്ട് അവളുടെ ഫോണിന്റെ കൂടെ ട്രാവെല്ലിങ് ആയിട്ടുള്ള ഫോൺസ് ട്രാക്ക് ചെയ്യാൻ പാടില്ലേ."

"അതിനുള്ള ടെക്നോളജി ഉണ്ടോ?"

"ടെക്നോളജി ഇല്ലായിരിക്കും. പക്ഷെ നമ്മുക്ക് ക്ലസ്റ്റ‌ർ അനാലിസിസ് വച്ചു ചെയ്യാൻ പറ്റും. എനിക്ക് അക്‌സസ്സ് തന്നാൽ മതി. ട്രൈ ചെയ്യാം." അപ്പൊ കാർത്തിക് പറഞ്ഞു. 

"എ ഐ എക്സ്‌ റേ ക്യാമറ അല്ലെ. അത് വച്ചിട്ട് ഓരോ വണ്ടിയിൽ എത്ര പേരുണ്ടെന്നു കണ്ട് പിടിക്കാൻ പറ്റില്ലേ."

"പറ്റും."

"നമ്മുക്ക് ആ വഴി ഒരു ശ്രമം നടത്തിയാലോ."

"ഹാ.. മാപ് വച്ചിട്ട് നോക്കാം ക്യാമറ ലൊക്കേഷൻ ഒക്കെ വച്ചു."

"ഞാൻ ആ ഫ്രണ്ട്സിനെ ചോദ്യം ചെയ്യാം. കാർത്തിക് ബി ഓൺ കാൾ. ഹെല്പ്‌പ് വേണം. അറിയാവുന്ന ഒരു ആൾ ഉളളത് നല്ലതാണ്."