"വൈ സർ?"

"ബി ഹിയർ ടുമോറോ."

അയാൾ കാൾ കട്ട് ആക്കി. അവൻ ആകെ പേടിച്ചു പോയി. എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ തന്നെ നിന്നു. പെട്ടെന്ന് അവൻ ശ്രീയെ ഓർത്തു. ശ്രീയെ വിളിച്ചു. 

"ഹലോ.."

"ശ്രീ ഫ്രീ ആണോ?"

"എന്താടാ. എന്ത് പറ്റി. സൗണ്ട് ഒക്കെ വല്ലാണ്ട്."

"എന്നെ ഇപ്പൊ കോടങ്കൽ എന്നൊരു സ്റ്റേഷനിൽ നിന്നു വിളിച്ചു."

"അത് കർണാടക അല്ലെ?"

"അതെ.. നാളെ അവിടെ ചെല്ലണം എന്ന്. എവിടെയാ ഈ സ്ഥലം?"

"നിനക്ക് അറിയില്ലേ? നീ അവളുടെ കോളേജിൽ പോയില്ലേ. അവിടെന്നു അടുത്താ. അവളുടെ വല്ല പണി ആണോ?"

"അയ്യോ.. അവിടെ ആണോ. അവൾ അങ്ങനെ ഒന്നും ചെയ്യില്ലാ."

"ഫ്രണ്ട്സ്?"

"ചാൻസ് ഇല്ല എന്ന് ഞാൻ പറയുന്നില്ല.. പക്ഷെ ഞാൻ പിന്നെ ശല്യപെടുത്തിയൊന്നും ഇല്ലല്ലോ."

"പിന്നെ എന്ത് ആണോ ആവോ."

"എനിക്ക് അറിയില്ലെടാ.. സറണ്ടർ ചെയ്യാൻ ഒക്കെയാ പറഞ്ഞെ." 

"നാളെ വല്ല സമയം പറഞ്ഞിട്ടുണ്ടോ?" 

"വൈകുന്നേരം എന്ന് മാത്രേ പറഞ്ഞുള്ളൂ.."

"നീ ഒരു കാര്യം ചെയ്യ്. വീട്ടിൽ പോയി ആവശ്യമുള്ള സാധനം ഒക്കെ എടുത്ത് വെക്ക്. ബാംഗ്ലൂർ ഫ്‌ലെറ്റ് വല്ലതും ഉണ്ടോന്നു ഞാൻ നോക്കാം."

"ഹൈദരാബാദ്’ അല്ലെ അടുത്തുള്ള എയർപോർട്ട്." 

"അതെ. ഞാൻ വരാം നിൻ്റെ കൂടെ. ഒറ്റക്ക് പോവണ്ട നീ."

"ഓക്കേ ടാ.. വീട്ടിൽ വല്ല ഒഫീഷ്യൽ ട്രിപ്പ് പറയാം."

"ആട.. ഞാൻ നോക്കിട്ട് വിളിക്കാം നിന്നെ." 

അവൻ ഫോൺ വച്ച് വീട്ടിലേക്കു പോയി. കുറച്ചു സാധനം ഒക്കെ എടുത്ത് വച്ചു. അപ്പൊ തന്നെ ശ്രീ വിളിച്ചു.

"എടാ.. ലൈറ്റ് ഉണ്ട്. ടിക്കറ്റ് ബുക്ക് ആക്കി.. 12:30 നു ആണ്. 11:30 നു ചെക്ക് ഇൻ ചെയ്യണം. അവിടെന്നു 30 മിനിറ്റ് അല്ലെ ഉള്ളു."

"അതേടാ.. വേഗം ഇറങ്ങിക്കോ."

അവൻ വീട്ടിൽ പറഞ്ഞു ഇറങ്ങി. ഒരു ഫ്രണ്ടിനെ വിളിച്ചു അവൻ്റെ കൂടെ എയർപോർട്ടിലേക്ക് പോയി.

ടെൻഷന്റെ ഇടയിൽ ഫോൺ നോക്കാനോ, ആതിരയെ വിളിക്കാനോ അവനു പറ്റിയില്ല. അവൻ ബാംഗ്ലൂർ എത്തി. ഒന്ന് ഫ്രഷ് ആയിട്ട് ശ്രീയും ദിയയും കാർത്തിക്കും കൂടെ കോടങ്കലിലേക്ക് തിരിച്ചു. മൂന്ന് പേരും മാറി മാറി ഉറങ്ങിയും വണ്ടി ഓടിച്ചും അവിടെ എത്തി. ഏകദേശം 14 മണിക്കൂർ യാത്ര ഉണ്ടായിരുന്നു. വൈകുന്നേരം ഒരു 4 മണി ഒക്കെ ആയപ്പോ അവർ അവിടെ എത്തി. ശ്രീയും, കാർത്തിക്കും അകത്തേക്ക് ചെന്നു.

"സർ."

"നീവൂ യാരു.."

"ഐ ആം കാർത്തിക്. സം വൺ കാൾഡ് മി ഹിയർ."

"ഓ നിനു കാർത്തിക് പി എസ്."


Breakup Malayalam Story Breakup Is A Wake-up Call


"യെസ്."

"വെയിറ്റ് ഹിയർ."

"ഓക്കേ സർ."

അവർ ടെൻഷൻ അടിച്ചു അവിടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു പോലീസ് വന്നു.

"ബന്നി.."

കാർത്തിക്കിന് മനസിലായില്ല. 

"എന്താടാ ശ്രീ പറഞ്ഞെ..."

"അകത്തേക്കു ചെല്ലാൻ."

രണ്ട് പേരും അകത്തേക്ക് ചെന്നു. 

"അദ്ദാരിണ്ട നീവൂ കാർത്തിക്."

"ഇല്ല അവനു കാർത്തിക്."

"നീവൂ?"

"നാനു അവനാ സ്നേഹിതാ, ശ്രീകാന്ത്."

"യു ക്യാൻ ഗോ."

"ബട്ട് സർ, വാട്ട് ഈസ് ദി കേസ്?"

"വൈ ഷുഡ് ഐ ടെൽ ദാറ്റ് ടു യു?"

"ഇറ്റ് ഈസ് മൈ റൈറ്റ്."

"നിവു നനകെ കലിസലു പ്രയത്ന്‌നിസുറ്റിദ്ദിര"

"സർ.."

"എടാ.. ശ്രീ.. നീ പൊക്കോ. ഇവിടെ നിന്നാൽ നീയും അകത്തു ആവും. പുറത്ത് സപ്പോർട്ട് വേണം ടാ.. ദിയ ഒറ്റക്ക് ആണ് ചെല്ല്."

"നിന്നെ ഒറ്റക്ക് ആക്കി ഞാൻ എങ്ങനെ പോവാനാ?"

"എടാ.. ചെല്ല്.."

ശ്രീ പുറത്തേക്ക് പോയി.

"സർ.. ഐ ഹാവ് ടു നോ, വൈ ഐ ആം ഹിയർ?"

"നിവു ഹുടുകിയ മെലെ അത്യാകാര മടി നന്നാന്നു പ്രശ്‌ിസിട്ടിര?"

"സർ പ്ലീസ് ടെൽ മി ഇൻ ഇംഗ്ലീഷ്. ഐ ഡോണ്ട് നോ കന്നട."

"ഓ.. യു ഹാവ്' ടു നോ ഇറ്റ് ഇൻ ഇംഗ്ലീഷ്." 

അതും പറഞ്ഞു അയാൾ അവനെ അടിച്ചു. 

"കോൺസ്റ്റബിൾ, അവനന്നു ജയിലികെ ഹക്കിടാരു."

രണ്ട് കോൺസ്‌റ്റബിൾ വന്നു അവനെ ജയിലിലേക്ക് കേറ്റി. എസ് ഐ ഷർട്ട് ഊരി വച്ചിട്ട് ജയിലിലേക്ക് കയറി വന്നു. അവനെ ഇടിക്കാൻ തുടങ്ങി. 

"വൈ ഡിഡ്' യു റേപ്‌ഡ് ഹെർ??"

"വാട്ട്' സർ...."

"വൈ ഡിഡ് യു റേപ്‌ഡ് ഹെർ??"

"ഐ ഡിഡ് നോട്.. ഐ വാസ് നോട് ഈവൻ ഹിയർ.."

"ടെല്ലിങ് ലൈസ് എഗൈൻ.." 

അവനെ വീണ്ടും ഒരുപാട് തല്ലി.. ചുണ്ട് ഒക്കെ പൊട്ടി ചോര വന്നു തുടങ്ങി. കുറെ നേരം എസ് ഐ അവനെ തല്ലി..

അപ്പൊ ഒരു കോൺസ്‌റ്റബിൾ വന്നു...

"സർ.. എ എസ് പി.." 

"നാനു ബറുറ്റിദ്ദേനെ.." 

എ എസ് പി അകത്തേക്ക് വന്നു. എസ് ഐ ചെന്നു സല്യൂട്ട് ചെയ്തു.

"കഹാ ഹേ വോ.."

"സെൽ മേ ഹേ.." 

"കാൾ ഹിം ടു മൈ റൂം."

കാർത്തിക്കിന് ഒട്ടും നടക്കാൻ പറ്റില്ലായിരുന്നു. അവൻ എങ്ങനെയോ നടന്നു റൂമിലേക്ക് വന്നു. .. എ എസ് പി പറഞ്ഞു. 

"ഞാൻ മലയാളി ആണ്. അർജുൻ. പ്രതി മലയാളി ആണ് അറിഞ്ഞപ്പോഴേ ഞാൻ കാണണം എന്ന് വിചാരിച്ചതാ.."

"ഞാൻ ഒന്നും ചെയ്‌തിട്ടില്ല സർ.. ആരാണ് ആൾ എന്ന്' പോലും അറിയില്ല."

"മീരയെ അറിയില്ലേ..?"