അങ്ങനെ ദിവസങ്ങൾ കടന്നു പോയി. മാസങ്ങൾ കടന്നു പോയി. മിക്ക ദിവസങ്ങളിലും അവർ കാണലും സംസാരവും തുടർന്നു. എന്നാൽ രാത്രി അപ്പോഴും പഴയ പോലെ തന്നെ ആയിരുന്നു. അച്ഛൻ വരുമ്പോ അവൾ പോവും.. അങ്ങനെ ഒരു ദിവസം, വൈകുനേരം അവളെ കണ്ടപ്പോ അവളുടെ നെറ്റിയിൽ ഒരു കേട്ട് ഉണ്ടായിരുന്നു. 

"അയ്യോ.. ഇതെന്താ പറ്റിയെ.. നീ ഒന്നും പറഞ്ഞില്ലല്ലോ."

"നിന്നോട് പറയാൻ എനിക്ക് പേടി ആയിരുന്നു."

"എന്തിനാ..?"

"നീ അപ്പൊ തന്നെ വീട്ടിലേക്കു വരും."

"അച്ഛൻ എന്താ ചെയ്തേ..?"

"സ്ഥിരം ഉളളപോലെ ഇന്നലെയും വഴക്ക് ഉണ്ടായി. ഞാനും എന്തൊക്കെയോ തിരിച്ചും പറഞ്ഞു. അത് അച്ഛന് ഇഷ്ടായില്ല. എന്നെ ഉന്തി. ഞാൻ വീണു, നെറ്റി ഇടിച്ചു ഡെസ്‌കിൽ. അങ്ങനെ നെറ്റി പൊട്ടി. എന്നിട്ട് അച്ഛൻ മൈൻഡ് ചെയ്യാതെ റൂമിലേക്ക് പോയി. ഞാൻ അപ്പൊ തന്നെ സ്വയം ചെറിയ രീതിയിൽ ഡ്രസ്സ് ചെയ്തു. എന്നിട്ട് രാവിലെ ഹോസ്‌പിറ്റലിൽ പോയപ്പോ നന്നായി ചെയ്യിച്ചു."

"ഇത്രേം ഒക്കെ നീ എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലാലോ."

"പറഞ്ഞാൽ നീ അപ്പോ തന്നെ ഓടി വരൂലേ." 

"വരണ്ടേ പിന്നെ."

"ഹമ്."

"വാ... വീട്ടിൽ ഇന്ന് ഞാൻ കൊണ്ടുവിടാം."

"അത് വേണ്ടാ..."

"വേണ്ടാന്നു പറഞ്ഞാൽ എങ്ങനെയാ? നിന്നെ കൊണ്ട് വിട്ടിട്ടു അച്ഛൻ വന്നതിനു ശേഷം ആണ് ഞാൻ പോകുന്നുളളൂ. എനിക്ക് രണ്ടെണ്‌ണം പറയണം."

"എടാ.. വേണ്ടെടാ.."

"ഇനിയും ഇങ്ങനെ സഹിച്ചു നിൽക്കണ്ട.. പറയാൻ ഉളളത് പറയണം. നിനക്ക് വേണ്ടി ആരും ചോദിക്കാൻ ഇല്ലാനുളള ധൈര്യം ആണ് അയാൾക്ക്. നീ വണ്ടീൽ കേറൂ. ഞാൻ കൊണ്ടുവിടാം.."

"എടാ.."

"നീ കേറിക്കെ.."

അവൾ കേറി. രണ്ട് പേരുംകൂടെ വീട്ടിലേക്ക് പോയി. അവൾ അകത്തു കേറി. 

"ഞാൻ ചായ എടുക്കാം." അവൾ പറഞ്ഞു.

"നീ അവിടെ ഇരിക്ക്. ഞാൻ ചായ ഇടാം."

അവൻ ചായ ഉണ്ടാക്കി അവൾക് കൊടുത്തു. ഒരു 8 മണി ഒക്കെ ആയപ്പോ അവളുടെ അച്ഛൻ വന്നു.

"ആരാണെടി ഇവൻ."

"എന്റെ ഫ്രണ്ട് ആണ്."

"അങ്ങനെ കണ്ട ആണ്‌പിള്ളേരെ ഒന്നും ഇവിടെ വിളിച്ചുകയറ്റാൻ പറ്റില്ല." 

പെട്ടെന്ന് അവൻ ഇടയിൽ കേറി പറഞ്ഞു.

"അങ്ങനെ കണ്ട ആണ്‌പിള്ള അല്ലെങ്കിലോ." 

"നീ ആരാടാ എന്നോട് കയർത്തു സംസാരിക്കാൻ." 


Breakup Malayalam Story Breakup Is A Wake-up Call


"അങ്ങയുടെ മരുമോൻ ആവാൻ പോകുന്ന ആൾ ആണ്. അവളെ ഞാൻ കെട്ടാൻ പോവാ.. എന്ത്യേ..?"

"ആരോട് ചോദിച്ചിട്ട്?"

"ആരോടാ ചോദിക്കണ്ടേ? അവളുടെ ഒരു ഉത്തരവാദിത്തം ഇല്ലാത്ത അച്ഛനോട് ആണോ.. അതിന്റെ ആവശ്യം ഇല്ലല്ലോ. അവൾ ഓക്കേ ആണ്."

"അവളുടെ അച്ഛൻ ഇവിടെ ഉണ്ട്.."

"അതാരാ.. പേരിൽ മാത്രം മതിയോ അച്ഛൻ. ജനിപ്പിച്ചു എന്ന് വച്ച അച്ഛൻ ആവോ..." 

"ഞങ്ങളുടെ കുടുംബകാര്യത്തിൽ നീ എന്തിനാ ഇടപെടുന്നേ.."

"അവൾക്ക് ഇതൊന്നും തൻ്റെ മുഖത്തു നോക്കി പറയാൻ ഉള്ള ധൈര്യം ഇല്ല.. അവൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ല എന്ന് വിചാരിച്ചു താൻ അവളുടെ മെത്തേക്ക് കേറും. ഇനി അത് വേണ്ടാന്നു പറയാൻ വന്നതാ ഞാൻ." 

"അത് എന്റെ മോൾ ആണ്. അവളെ അടിക്കാൻ ഉളള അവകാശം എനിക്ക് ഉണ്ട്."

"പ്രായപൂർത്തി ആയ ഒരു ഇന്ത്യൻ പെൺകുട്ടി ആണ് അവൾ. അവളെ തൊട്ടാൽ കേസ് കൊടുക്കാനും അവൾക്ക് അറിയാം. അവകാശവും ഉണ്ട്."

"എന്ന അവൾ പോയി കൊടുക്കട്ടെ.."

"അവൾ കൊടുക്കില്ല.. കാരണം അച്ഛൻ എന്ന വാക്കിനോട് അവൾക്ക് ബഹുമാനം ഉണ്ട്. മകളോട്‌ താൻ കാണിക്കാത്ത ബഹുമാനം അവൾ കാണിക്കുന്നത്കൊണ്ട് താൻ ജയിലിൽ ആയില്ല." 

"എന്ന കൊണ്ടോയി കംപ്ലയിന്റ്റ് കൊടുക്ക്.."

"അവൾക്കേ ആ റെസ്പെക്ട് ഉളളു. ഇനിയും അവളുടെ ദേഹത്തു തൻ്റെ കൈ വീണു എന്ന് അറിഞ്ഞാൽ, ഞാൻ ആയിരിക്കും കേസ് കൊടുക്കുന്നത്. പീഡനത്തിന്." 

പെട്ടെന്ന് അയാൾ ഒന്നും മിണ്ടിയില്ല. അയാൾക്ക് ഒന്നും പറയാൻ കിട്ടിയില്ല. അവൻ തുടർന്നു..

"താൻ ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അവൾ അച്ഛാ എന്ന് അല്ലാതെ എന്തെങ്കിലും വിളിച്ചിട്ടുണ്ടോ. അവൾ എന്തൊക്കെ ഇവിടെ അനുഭവിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. നാളെ രാവിലെ എണീക്കുമ്പോ ഒന്ന് ഇരുന്നു ആലോചിച്ചു നോക്ക്. താൻ എന്താക്കെ ആണ് ഈ കാണിക്കണേ എന്ന്."

"ഹമ്."

"ഇനി അവൾ ഒറ്റക്ക് അല്ല.. ചോദിക്കാനും പറയാനും ഒക്കെ ആൾ ഉണ്ട്.."

അച്ഛൻ ഒന്നും പറയാതെ അകത്തേക്ക് കയറി പോയി. അവനും ഇറങ്ങാൻ തുടങ്ങി. 

"ഞാൻ പോവാട്ടോ... പിന്നെ.. കെട്ടാൻ പോവാണെന് ഒക്കെ നിന്നോട് പോലും ചോദിക്കാതെ ഞാൻ പറഞ്ഞു. ഒരു പവർ കിട്ടാൻ വേണ്ടി ആണേട്ടോ.."

"അത് സാരമില്ല.. ഓക്കേ ആണ് അതൊക്കെ."

"എന്ത് ഓക്കേ ആണെന്ന്.." 

"കല്യാണം.."

അവൾ ചിരിച്ചു.. അവനും ചിരിച്ചു.. എന്നിട്ട് ബൈ പറഞ്ഞു ഗുഡ് നൈറ്റ് ഒക്കെ പറഞ്ഞു ബൈക്കിൽ കേറി പോയി... അവൻ അവളെ തന്നെ ആലോചിച്ചു ബൈക്ക് ഓടിച്ചു പോയി. പെട്ടെന്ന് അവനു ഒരു കാൾ വന്നു. അവൻ വണ്ടി സൈഡിലേക്ക് ഒതുക്കി. ഫോൺ എടുത്തു നോക്കി. ഒരു പരിചയം ഇല്ലാത്ത നമ്പർ. 

"ഹലോ.."

"ഹലോ.. ഈസ് ഇറ്റ് കാർത്തിക്.." 

"യെസ്.."

"ഐ ആം ഫ്രം കോടങ്കൽ പോലീസ് സ്‌റ്റേഷൻ, കർണാടക." "യെസ്' സർ.." 

"വെയർ ആർ യു?"

"കേരള.."

"യു ഷുഡ്' സറണ്ടർ ഹിയർ ബിഫോർ ടുമോറോ ഈവെനിംഗ്.."

"വൈ സർ..?"