കാർത്തിക് സംസാരം തുടർന്നു. 

"നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്." 

"അച്ഛൻ മാത്രേ ഉളളു."

"മ്."

"അവിടെയോ."

"അച്ഛൻ അമ്മ പെങ്ങൾ."

"ഹാ.. അവൾ എന്താ ചെയ്യുന്നേ." 

"ഡിഗ്രി ആണ്."

"ഓക്കേ.." 

അവർ പിന്നെയും കുറച്ചു നേരം സംസാരിച്ചു. പിന്നെ അവൾക്ക് വർക്ക് ഉണ്ടെന്നു പറഞ്ഞു പോയി. അവനും കുറച്ചു പണികൾ ചെയ്യാൻ ഉണ്ടായിരുന്നു. അവനും അതിനു പോയി. പിന്നെ അവർ സംസാരിച്ചത് രാത്രി ആയിരുന്നു. രാത്രി ഒരുപാട് നേരം അവർ സംസാരിച്ചു.

"അച്ഛൻ വന്നു. ഞാൻ പോവാ.."

അവൻ അവൾക്കായി നോക്കി ഇരുന്നു. പക്ഷെ അവൾ പിന്നെ ഓൺലൈൻ വന്നില്ല. അവൻ പിന്നെ കിടന്നു ഉറങ്ങി. രാവിലെ അവളുടെ മെസ്സേജ് ഉണ്ടായിരുന്നു. 

"ഇന്നലെ ഞാൻ കിടന്നു ഉറങ്ങി. ഗുഡ് മോർണിംഗ്."

"ഗുഡ് മോർണിംഗ്, ഞാൻ കുറച്ചു നേരം നോക്കി ഇരുന്നു. പിന്നെ ഞാനും കിടന്നു ഉറങ്ങി." 

"ഇന്ന് വർക്ക് ഇല്ലേ." 

"വർക്ക് ഉണ്ട്." 

"പോണില്ലേ.." 

"പോവാൻ ഒന്നും ഇല്ല. വർക്ക് ഫ്രം ഹോം ആണ്. അടുത്ത മാസം മുതൽ പോണം."

"ഹാ.. എനിക്കും ഇന്ന് ഉണ്ട് വർക്ക്." 

"അവിടെ പോയിട്ട് വെറുതെ ഇരിക്കാൻ അല്ലെ.."

"അയ്യടാ.."


Breakup Malayalam Story Breakup Is A Wake-up Call


"റെഡി ആയോ പോവാൻ." 

"റെഡി ആയി. ഇപ്പൊ ഇറങ്ങണം." 

"ആഹാ.. ഞാനും കേറാൻ പോവാ."

അവർ വർക്കിന് പോയി. ഇടക്ക് ഇടക് ഫ്രീ ആവുമ്പോ അവർ സംസാരിച്ചു. രാത്രിയും. പിന്നെയും അച്ഛൻ വന്നു എന്ന് പറഞ്ഞു പോയിട്ട് പിന്നെയും അവൾ വന്നില്ല. രാവിലെ പതിവ് മെസ്സേജ് അയച്ചു. എല്ലാ ദിവസവും ഇത് തുടർന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിക്കണം എന്ന് അവനു തോന്നി. പക്ഷെ അവൻ ചോദിച്ചില്ല.

അങ്ങനെ ഒരു മാസം കഴിഞ്ഞു. അവനും ജോലിക്ക് പോയി തുടങ്ങി. അവർ പ്ലാൻ ചെയ്‌ത്‌ എല്ലാ ദിവസവും വൈകുന്നേരം മീറ്റ് ചെയ്യാൻ തുടങ്ങി. ഒരു കോഫി ഡേറ്റ്.

അങ്ങനെ ഒരു ദിവസം അവൻ അവളോട് ചോദിച്ചു. 

"വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ."

"ഉണ്ട്."

"എന്താണ്. പറയാൻ പറ്റുന്നത് ആണെങ്കിൽ പറയു." 

"എന്തിനാ അത് മറച്ചു വാക്കുന്നെ. നീ എല്ലാം. അറിയണം."

"പറാ.."

"എനിക്ക് 16 വയസ് ഉള്ളപ്പോ എന്റെ അമ്മ മരിച്ചു. പിന്നെ അച്ഛൻ മാത്രേ ഉള്ളു.. അമ്മ. മരിച്ചപ്പിന്നെ അച്ഛൻ ജോലിക്ക് ഒന്നും പോവാറില്ല. എല്ലാ ദിവസവും വീട്ടിൽ വെള്ളമടിച്ചു കേറി വരും. പിന്നെ കുറെ ചീത്ത പറയും. ഇടക്ക് തല്ലും. പിന്നെ ഫോൺ എങ്ങാനും നോക്കി ഇരിക്കുനത് കണ്ടാൽ ഉറപ്പായിട്ടും അതിന്റേം കൂടെ കേക്കേണ്ടി വരും. ഭക്ഷണം ഒക്കെ ഞാൻ ഉണ്ടാക്കി വക്കും. ചിലപ്പോ കഴിക്കും, ചിലപ്പോ കഴിക്കില്ല.."

"അയ്യോ... ഇത്രേം പ്രശ്നം ഉണ്ടായോ."

"അതെ. ഇത് എൻ്റെ സ്‌കൂളിലെ ഫ്രണ്ട്സിനും, കോളേജിലെ ഫ്രണ്ട്സിനും ഒക്കെ അറിയാം.. അതുകൊണ്ട് ആരും എന്നെ അടുപ്പിക്കിലായിരുന്നു. എസ്പെഷ്യലി ബോയ്സ്. ഇയാൾ എന്നെ അന്ന് ക്യാന്റീനിൽ വച്ചു നോക്കുന്ന കണ്ടപ്പോ എനിക്ക് എന്തോ ഒരു സ്പ‌ാർക് തോന്നി. അതുകൊണ്ടാണ് ഞാൻ നമ്പർ തന്നത്. ഇതെല്ലാം അറിഞ്ഞു കഴിയുമ്പോ നീ എങ്ങനെ റിയാക്ട് ചെയ്യും എന്ന് എനിക്ക് അറിയില്ലായിരുന്നു. കുറച്ചു നാൾ എങ്കിലും കുറച്ചു സ്നേഹം കിട്ടുമല്ലോ എന്നൊരു ചിന്ത ആയിരുന്നു എനിക്ക്. എനിക്ക് ആകെ ഉളള നല്ല ഫ്രണ്ട്സ് അന്ന് ക്യാന്റീനിൽ കണ്ട ആ രണ്ട് പേര് ആണ്."

"ഞാൻ അങ്ങനെ ഒന്നും പോവില്ല.. ലൈഫിൽ പ്രോബ്ലെംസ് ഫേസ് ചെയ്യുന്നവരെ അകറ്റി നിർത്തുകയല്ലല്ലോ, കൂടെ നിർത്തി സപ്പോർട്ട് ചെയ്യുക അല്ലെ ചെയ്യേണ്ടത്."

"എല്ലാരും ഇങ്ങനെ ഒക്കെ പറയും. പക്ഷെ ചെയ്യുന്നത് വേറെ ആയിരിക്കും."

"എന്നെ നീ അങ്ങനെ കാണല്ലേ. എല്ലാരും ഒരുപോലെ അല്ലല്ലോ. ഞാൻ നിൻ്റെ കൂടെ ഉണ്ടാവും."

അവൾക്ക് കരച്ചിൽ വന്നു.

"അയ്യേ.. ഇത്രേത്രം. സ്ട്രോങ്ങ് ആയിട്ടുള്ള നീ കരയുന്നോ. ഇനിയും അച്ഛൻ പ്രശ്ന‌ം ഉണ്ടാകുമ്പോ റിയാക്ട് ചെയ്യൂ." "ഞാൻ ആ പുള്ളിടെ മകൾ ആണെന്ന് പുള്ളിക്ക് ഒരു നോട്ടം ഇല്ലെങ്കിലും, അത് എൻ്റെ അച്ഛൻ ആണെന്ന് എനിക്ക് ബോധം വേണ്ടേ." 

"ജനിപ്പിച്ചു എന്ന ഒറ്റ കാരണം കൊണ്ട് അച്ഛൻ ആവോ.."

"അത് ഇല്ല.."

"ഞാൻ നിന്റെ കൂടെ ഉണ്ടാവും എപ്പോഴും"

അവൾ അവനെ നോക്കി ചിരിച്ചു. 

"എനിക്ക് പോവാൻ സമയം ആയി. ബസ് ഇപ്പൊ വരും."

"ഞാൻ കൊണ്ടുവിടാം."

"വേണ്ടാടോ. ഞാൻ ബസ്സിന് പോവാം. എങ്ങാനും അച്ഛൻ കണ്ടാൽ തീർന്നു."

"നീ ഇങ്ങനെ പേടിച് നിക്കല്ലേ കേട്ടോ."

അവൾ ബസ്സിന് കേറി പോയി. അവൻ ബൈക്ക് ഓടിച്ചു പോകുന്ന വഴി മുഴുവൻ അവളെ ആലോചിച്ചു. വീട്ടിൽ എത്തി. അവളുടെ മെസ്സേജ് ഉണ്ടായിരുന്നു. പിന്നെ കുറച്ചു നേരം സംസാരിച്ചു. രാത്രി അച്ഛൻ വന്നപ്പോ അവൾ പിന്നേം പഴയ പോലെ തന്നെ ഓൺലൈനിൽ നിന്നു പോയി.

അവൻ അവളെ പ്രൊപ്പോസ് ചെയ്യാൻ ആലോചിച്ചു. പക്ഷെ അതിനുള്ള സമയം ആയിട്ടില്ല എന്നൊരു തോന്നൽ അവനു ഉണ്ടായി. എല്ലാ ദിവസത്തെയും കാണലും സംസാരവും തുടർന്നു. അവനു അവളെ ഒരുപാട് ഇഷ്ടമായി. അവൾക്ക് അവന്റെ കൂടെ ഒരുപാട് സേഫ്റ്റി അനുഭവപ്പെട്ടു. എവിടെനിന്നും കിട്ടാത്ത ഒരു സ്നേഹം അവൾക്ക് കിട്ടുന്നുണ്ടായിരുന്നു.