അടുത്ത ദിവസം തന്നെ അവൻ അവൾക് മെസ്സേജ് അയച്ചു.

"എന്തൊക്കെ ഉണ്ട് വിശേഷം?"

"നന്നായി പോകുന്നു."

"ഹാ.. എക്സാം ഒക്കെ തീർന്നോ?"

"ഇല്ല. ഇനിയും ഉണ്ട്."

"ഇനി എന്നാ.."

"അടുത്ത ആഴ്‌ച.."

"എനിക്ക് ഒന്ന് സംസാരിക്കണം."

"സംസാരിച്ചോ."

"വിളിക്കട്ടെ?"

"വേണ്ട."

"നേരിൽ കാണണം."

“പറ്റില്ല.. ഞാൻ നാട്ടിലേക്ക് വരുന്നില്ല ഈ അവധിക്ക്." 

"എന്തിനാ ബ്രേക്ക് അപ്പ് ആയത്?"

"ഞാൻ എല്ലാം പറഞ്ഞില്ലേ?"

"അതെല്ലാം നീ ആലോചിച്ചു കൂട്ടിയത് അല്ലെ?"

"എനിക്ക് വേറൊന്നും പറയാൻ ഇല്ല.."

"ഞാൻ എന്ത് തെറ്റ് ചെയ്‌തിട്ട എനിക്ക് ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നത്."

"നീ തെറ്റൊന്നും ചെയ്‌ത്‌ കാണില്ല.. പക്ഷെ എനിക്ക് ഇനി പറ്റൂല.."

"എക്‌സാം കഴിഞ്ഞ് ഞാൻ വരാം. നേരിട്ട് സംസാരിച്ചിട്ട് ഒരു തീരുമാനം എടുക്ക് നീ.."

"എനിക്ക് പറ്റൂലാ എന്ന് ഞാൻ പറഞ്ഞില്ലേ??"

"നീ വേറെ റിലേഷനിൽ ആണോ..?"


Breakup Malayalam Story Breakup Is A Wake-up Call


"അതെന്തിനാ ഇപ്പൊ അറിയുന്നേ..?"

"ചോദിച്ചുവെന്നേ ഉള്ളു.."

"ഹ.."

"നിന്റെ ഫ്രണ്ട്സ് ടോക്‌സിക്‌ ആണ്.. നിനക്ക് അത് മനസിലാക്കാൻ പറ്റില്ല.. നിനക്ക് അനുഭവിച്ചാൽ മാത്രേ മനസിലാവു. അത് നിന്നെ വല്ലാതെ എഫക്ട് ചെയ്യും. അന്ന് നിനക്ക് മനസിലാവും എല്ലാം."

അവനു പറയാൻ ഉള്ളതൊക്കെ അവൻ പറഞ്ഞു. എന്നിട്ട് ലാസ്റ്റ് ചോദിച്ചു.. 

"ആർ വി സ്റ്റിൽ ഫ്രണ്ട്സ് അറ്റ്ലീസ്റ്റ്??" 

"നീ മര്യാദക്ക് ആണെങ്കിൽ.." 

"ഞാൻ ഇങ്ങനെ തന്നെ ഇരിക്കുള്ളു.. ഇനി നിനക്ക് വേണ്ടി ഞാൻ മാറില്ല.. മാറിയിടത്തോളം മതിയായി.."

"ഞാൻ ബ്ലോക്ക് ആക്കിട്ടു പോവും.."

"നീ പൊടി.. ബ്ലോക്ക് ആക്കിയാലും ഇല്ലെങ്കിലും എ ന്താ ഡിഫറെൻസ്?? പോണെങ്കിൽ പോ..." 

അവൾ അവനെ ബ്ലോക്ക് ആക്കി. അവൻ ഫോൺ ബെഡിലേക്ക് ഇട്ടിട്ടു ഫാനിലേക്ക് നോക്കി കിടന്നു.എന്തൊക്കെയോ ആലോചിച്ചു...

പെട്ടെന്ന് അമ്മ അവനെ വിളിച്ചു.

"കാർത്തി... ഇങ്ങോട്ട് വന്നേ." 

സമയം ഏകദേശം 12:30 ആയിരുന്നു.. അമ്മ ഇതുവരെ ഉറങ്ങിയില്ലേ എന്ന് വിചാരിച്ചു അവൻ വേഗം ചെന്നു.. 

"ടാ.. വണ്ടി എടുക്ക്, അച്ഛന് നെഞ്ച് വേദന മാറുന്നില്ല. ഹോസ്‌പിറ്റലിൽ പോവാം."

അവൻ ആകെ ഞെട്ടി പോയി. പെട്ടെന്ന് തന്നെ വണ്ടി എടുത്തു. അമ്മയും അച്ഛനും വണ്ടിയിലേക്ക് കേറി. വേഗം ഹോസ്പ്‌പിറ്റലിൽ എത്തി. ചെറിയ ഹോസ്പ്‌പിറ്റൽ ആയത്കൊണ്ട് ഡോക്ടർ വരാൻ ഒക്കെ ഒരുപാട് സമയം എടുത്തു. ഇ സി ജി എടുത്ത് നോക്കി.

"ചെറിയ ഒരു വരിയഷൻ ഉണ്ട്. ഗാസിൻ്റെ ആയിരിക്കാം. പ്രഷർ കൂടുതൽ ആണ്. രണ്ടിൻ്റേം ഗുളിക തരാം. കഴിച്ചിട്ട് ഒരു മണിക്കൂർ നോക്ക്." 

തിരിച്ചു വീട്ടിലേക്ക് വന്നു. മെഡിസിൻ കഴിച്ചു.

കുറച്ചു നേരം നോക്കിയിട്ടും ഒരു മാറ്റവും ഇല്ല അച്ഛന്റെ ഇടത്തെ കൈ വേദന തുടങ്ങി. കഴുത്തിലും എന്തൊക്കെയോ തോന്നുന്നു എന്ന് പറഞ്ഞു. 

"അച്ഛാ.. വാ.. വണ്ടിയിൽ കേറൂ. വേറെ ഹോസ്‌പിറ്റലിൽ പോവാം. വാ..."

"കുറച്ചു നേരം കൂടെ നോക്കട്ടെ."

"നോക്കണ്ട.. വാ പോവാം."

അച്ഛനെ നിർബന്ധിച്ചു വണ്ടിയിൽ കേറ്റി വേറെ ഹോസ്പിറ്റലിൽ പോയി. നേരെ കാഷുവാലിറ്റിയിൽ കൊണ്ടുപോയി. ഇ സി ജി റിപ്പോർട്ട് നോക്കിപ്പോ തന്നെ ഡോക്ടർ പറഞ്ഞു.

"കാർഡിയോളജി ഉള്ള ഹോസ്‌പിറ്റലിൽ കൊണ്ടുപൊക്കോ. വേഗം പൊക്കോ." 

അപ്പൊ തന്നെ പിന്നെയും വണ്ടിയിൽ കേറ്റി അവിടെന്നു ഇറങ്ങി. ടെൻഷൻ, വിഷമം ഒക്കെ വച്ചു അവൻ വണ്ടി ഓടിച്ചു. രാത്രി തിരക്ക് കുറവ് ആയതുകൊണ്ട് വേഗം തന്നെ ഹോസ്‌പിറ്റലിൽ എത്തി. നേരെ എമർജൻസി ഐ സി യൂവിൽ കേറ്റി

ആകെ ടെൻഷൻ അടിച്ചു പുറത്ത് നിന്നു. ഉറങ്ങിയിട്ട് ഇല്ല.. ടെൻഷൻ, വിഷമം, അമ്മ ആകെ ഡൌൺ, അമ്മയേം നോക്കണം, അവൻ ഒറ്റക്ക് ആയത് പോലെ തോന്നി. ആരെയും വിളിക്കാൻ പോലും അവനു തോന്നിയില്ല.

കുറച്ചു കഴിഞ്ഞ് ഒരു ഡോക്ടർ വന്നു. 

"അറ്റാക്ക് ആണ്. ഇപ്പൊ ഒന്ന് സ്‌റ്റബിൾ ആയിട്ടുണ്ട്. സി സി യൂവിൽ അഡ്‌മിറ്റ് ചെയ്യണം."

"ഇപ്പൊ കുഴപ്പമില്ലലോ അല്ലെ."

"ഇല്ല എന്ന് അല്ല.. കുറച്ചു ചെക്കപ്പ് ചെയ്യാൻ ഉണ്ട്. എന്നിട്ടേ അറിയാൻ പറ്റു."

അച്ഛനെ സി സി യൂവിൽ കൊണ്ടുപോയി. അവൻ കോവിഡ് ടെസ്‌റ്റ് ചെയ്‌ത്‌ പുറത്തു വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോ സെക്യൂരിറ്റി വന്നു. 

"ഡോക്ടർ വിളിക്കുനുണ്ട് വേഗം അങ്ങോട്ട് ചെല്ല്.."

അവൻ വേഗം ചെന്നു. ഫോൺ ഒക്കെ അമ്മേടെ കയ്യിൽ ആയിരുന്നു. ഒരാളെ അകത്തു കേറാൻ പറ്റു. അവൻ ചെന്നു.

"അച്ഛന്റെ ബി പി ഡൌൺ ആയികൊണ്ട് ഇരിക്കുന്നു. ഹാർട്ട് ബീറ്റ് ആകെ ഡൌൺ ആവുന്നുണ്ട്. പെട്ടെന്ന് തന്നെ അഞ്ചിയോ ചെയ്യണം."

അവനു ഒന്നും മിണ്ടാൻ പറ്റിയില്ല. ഡോക്ടർ വേഗം പോയി. കുറച്ചു കഴിഞ്ഞ് മുന്നിലൂടെ അച്ഛനെ വേഗം ഓ ടി യിലേക്ക് കൊണ്ടുപോയി. അവനു ആകെ എന്തോ പോലെ തോന്നി. ആരെയും അറിയിക്കാൻ പോലും പറ്റിയില്ല. ഫോൺ കയ്യിൽ ഇല്ല. അകത്തു വേറെ ആരും ഇല്ല. ഒരു സെക്യൂരിറ്റി ചേച്ചി ഉണ്ടായിരുന്നു.

"15 മിനിറ്റ് എടുക്കുള്ളു. ഡോക്ടർ എന്നിട്ട് വന്നു സംസാരിക്കും."

ആ 15 മിനിറ്റ് അവനു 2 മണിക്കൂർ ആയിരുന്നു

15 മിനിറ്റ് കഴിഞ്ഞ് ഡോക്ടർ വന്നില്ല.. അരമണിക്കൂർ കഴിഞ്ഞു.. എന്നിട്ടും വന്നില്ല. ഒരുമണിക്കൂർ, ഒന്നര മണിക്കൂർ ഒക്കെ കഴിഞ്ഞു. ഡോക്ടർ വന്നില്ല. 2 മണിക്കൂർ കഴിഞ്ഞപ്പോ ആണ് ഡോക്ടർ വന്നത്. 

"നല്ല കംപ്ലീകാഷൻ ആയിരുന്നു. ഇപ്പൊ എല്ലാം ഓക്കേ ആയിട്ടുണ്ട്."

എന്നിട്ട് എന്താണ് ചെയ്‌തത് എന്ന് മുഴുവൻ പറഞ്ഞു കൊടുത്തു. 

ബ്ലോക്ക് ആയിരിന്നു ഹാർട്ടിൽ. 

അവൻ പുറത്തേക്ക് ഇറങ്ങി ചെന്നു. അമ്മയോട് എല്ലാം പറഞ്ഞു. അമ്മ പേടിച്ചു പോയി. അവൻ കുറച്ചു നേരം ഒന്ന് സമാധാനം ആയിട്ട് നിന്നു. പിനീട് അച്ഛനെ പോയി കണ്ടപ്പോ ശരിക്കും സമാധാനം ആയി. എന്നാലും ഒബ്‌സെർവഷൻ ഉണ്ടെന്നു പറഞ്ഞത് കൊണ്ട് അവിടെ കുറച്ചു നാൾ കൂടെ കിടക്കണമായിരുന്നു. അവൻ അങ്ങനെ ഹോസ്‌പിറ്റൽ വാസത്തിൽ ആയി...