ആ ദിവസം അവനു ആകെ എന്തോ പോലെ ആയിരുന്നു. ജീവിതത്തിൽ വലിയ ഒരു വിടവ്. വൈകുന്നേരം അമ്മയും അച്ഛനും ഒക്കെ തിരിച്ചു വന്നപ്പോഴും അവൻ വല്ലാതെ വിഷമിച്ചു ഇരിക്കുനത് കണ്ടു. സാദാരണ ഉള്ളതുപോലെ അവരുടെ കൂടെ ഇരുന്നുള്ള സംസാരം ഇല്ല. ഫുൾ ടൈം ഫോൺ നോക്കി എന്തൊക്കെക്കയോ ചെയ്യുന്നു. അമ്മ അടുത്തേക്ക് വന്നു ചോദിച്ചു.

"നിനക്കു എന്ത് പറ്റി..." അവൻ ഒന്നും മിണ്ടിയില്ല.

"എന്ത് പറ്റിയെന്നു പറ. രാവിലെ മുതലേ ഞാൻ ശ്രദ്ധിക്കുന്നതാ."

അവൻ അമ്മേനെ നോക്കി നിന്നു. എന്നിട്ട് കെട്ടിപിടിച് കരയാൻ തുടങ്ങി. 

"ഒന്നുല്ലടാ മോനെ.. നീ കരയല്ലേ.. എന്ത് പറ്റി എന്റെ കൊച്ചിന്.." 

അവൻ ഒന്നും മിണ്ടാതെ കരച്ചിൽ തന്നെ ആയിരുന്നു.

അവൻ കരച്ചിൽ നിർത്തി.

"എന്ത് പറ്റി നിനക്ക്. ഇത്രക്ക് വിഷമിക്കാൻ."

"ഒന്നുലാ.."

"അവൾ പോയോ...?" 

അവൻ മൂളി... 

"നീ വിഷമിക്കണ്ടാ... പോയെങ്കിൽ പോവട്ടെ. അവൾ നിന്നെ അർഹിക്കുന്നില്ല. എന്താ കാരണം?" 

"അറിയില്ല. അവളുടെ കൂട്ടുകാർ ആണ് കാരണം. അവൾ അല്ല.. അവൾ ഇങ്ങനെ ഒരു തീരുമാനം എടുക്കില്ല. അവൾ തെറ്റൊന്നും ചെയ്‌തില്ല." 

"അവൾ തെറ്റ് ചെയ്‌തില്ലേ. കൂട്ടുകാരുടെ വാക്ക് കേട്ട് ഡിസിഷൻ എടുക്കുന്നത് തന്നെ തെറ്റ് ആണ്. ഒരാൾ അവരുടെ ഡിസിഷൻ അല്ലെ ഫോളോ ചെയ്യാ.."

"മം.."

"നീ വിഷമിക്കാതെ ഇരിക്ക്.. വേറെ നല്ല കൊച്ചിനെ കിട്ടും."


Breakup Malayalam Story Breakup Is A Wake-up Call


"മ്മ്."

"നീ വിഷമിക്കാതെ ഇങ്ങോട്ട് വാ.. ഞങ്ങൾ ഇല്ലേ ഇവിടെ. വേറെ ആര് പോയാലും ഞങ്ങൾ കൂടെ ഉണ്ടാവില്ലേ.." 

"അതെ അമ്മേ.. എന്നാലും എന്തോ ഒരു വിഷമം."

"വിഷമം ഉണ്ടാവും. പക്ഷെ ഇതാണ് മോനെ ജീവിതം. ആഗ്രഹിക്കുന്നത് കിട്ടില്ല. എന്നാൽ നമ്മുക്ക് അർഹത ഉള്ളതൊന്നും നമ്മുടെ അടുത്തുന്നു പോവില്ല."

"മ്മ്.."

"നീ എന്തെങ്കിലും സംസാരിച്ചേ.. വാ.. ചായ ഉണ്ടാക്കി വച്ചിട്ടുണ്ട്. നല്ല സമൂസയും ഉണ്ട്."

"എനിക്ക് വേണ്ടാ.."

"വാടാ ഇങ്ങോട്ട്..."

അവനെ അമ്മ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ചു. അവൻ ആകെ ഡൌൺ ആയി പോയി എന്ന് അമ്മക്ക് ശരിക്കും മനസിലായി. നമ്മളെ മനസിലാക്കാൻ അമ്മയെ കഴിഞ്ഞേ ഉളളു ആരും. അന്ന് അമ്മ അമ്മയുടെ പണി എല്ലാം അവന്റെ അനിയത്തിയെ ഏല്പ്‌പിച്ചിട്ട് അവൻ്റെ കൂടെ തന്നെ ഇരുന്നു. ഒരുപാട് സംസാരിച്ചു. അവൻ്റെ വിഷമം എല്ലാം പറഞ്ഞു.

"മോനെ.. നീ തെറ്റൊന്നും ചെയ്തിട്ടില്ല. നിനക്ക് സ്നേഹിക്കാൻ മാത്രേ അറിയൂ. അവളെ പോലെ ആവാനോ ചിന്തിക്കാനോ നിനക്ക് പറ്റില്ല. അവൾ നിനക്ക് ഓക്കേ അല്ല എന്ന് നിനക്ക് ഒരു തവണ എങ്കിലും തോന്നിയിട്ടില്ലേ?"

"ഉണ്ട്.."

"എപ്പോഴാ?"

"അവൾ ഈ ഫ്രണ്ട്സിൻ്റെ കൂടെ ആയിട്ട് ഒരു മാസം കഴിഞ്ഞപ്പോ മുതൽ."

"എന്താ അങ്ങനെ തോന്നാൻ?"

"അവൾ ഞാൻ സ്നേഹിച്ച അവൾ അല്ലായിരുന്നു ആ സമയത്ത്. ഞാൻ സ്നേഹിച്ച അവൾക്ക് റിലേഷൻഷിപ്പിനോട് ഒരു റെസ്പെക്ട് ഉണ്ടായിരുന്നു, ഒരു വില കൊടുക്കാമായിരുന്നു. അവൾക്ക് നല്ല മച്ചുരിറ്റി ഉണ്ടായിരുന്നു, സ്വയം ഡിസിഷൻസ് എടുത്താൽ അതിൽ ഉറച്ചു നിൽക്കുമായിരുന്നു. ഷീ വാസ് ബോൾഡ്, ഷീ വാസ് ലവിങ് മി സൊ മച്."

"അതെല്ലാം നഷ്ടപ്പെട്ടോ?"

"അതെ.. എല്ലാം പോയി. അവൾ അവളുടെ ബോധമില്ലാത്ത കൂട്ടുകാരെ പോലെ ആയി. അന്ന് തന്നെ ഞാൻ അവളോട് ഇതെല്ലാം പറഞ്ഞതാണ്. അവൾക് എല്ലാം മനസിലായതും ആണ്."

"എന്നിട്ട് എന്ത് പറ്റി.."

"അറിയില്ല പിന്നെ എപ്പോഴാണ് ഈ മാറ്റങ്ങൾ ഉണ്ടായത് എന്ന്. എല്ലാം നിർത്താം എന്ന് അവൾ പറഞ്ഞപ്പോ ഞാൻ ആകെ എന്തോ പോലെ ആയി പോയി."

"നീ വിഷമിക്കാതെ ഇരിക്ക് മോനെ."

"എനിക്ക് വിഷമം ഒന്നും ഇല്ല.." 

"നീ തെറ്റൊന്നും ചെയ്‌തിട്ടില്ല. പിന്നെ നീ എന്തിനു വിഷമിക്കണം? അവൾ ഇതെല്ലാം മനസിലാക്കുന്ന ഒരു കാലം ഉണ്ടാവും. അന്ന് അവൾ തിരിച്ചു വരും." 

"പക്ഷെ അപ്പൊ ഞാൻ എന്ത് വിശ്വസിച്ചു അവളെ സ്വീകരിക്കും?"

"പൂർണമായിട്ട് വിശ്വാസം ആയാൽ മാത്രം സ്വീകരിച്ചാൽ മതി."

"മമം."

"നീ വിഷമിക്കാതെ പോയി കിടന്നു ഉറങ്ങു. ഒന്നും ആലോചിച്ചു ഇരിക്കേണ്ട."

"ആ.."

അവൻ പോയി കിടന്നു. അമ്മ അവൻ്റെ കൂടെ തന്നെ ഇരുന്നു അവൻ ഉറങ്ങുന്നത് വരെ. എന്നിട്ട് അമ്മയും പോയി കിടന്നു. അടുത്ത ദിവസം രാവിലെ മുതൽ അവൻ എല്ലാം മാറ്റി നിർത്താൻ മനസ്സിൽ ഉറപ്പിച്ചു. എന്നാൽ അവനു അതിനു പറ്റുന്നുണ്ടായില്ല. രാവിലെ കുളിക്കാൻ വേണ്ടി ബാത്റൂമിൽ കേറിയപ്പോ എന്തൊക്കെയോ ആലോചിച്ച അവൻ കരയാൻ തുടങ്ങി.

ജീവിതം ആകെ മടുത്തപോലെ അവനു തോന്നി. അവൻ അവിടെ ഇരുന്നു ബ്ലേഡ് എടുത്തു... പെട്ടെന്ന് എന്തൊക്കെയോ മനസ്സിൽ തെളിഞ്ഞു. അവന്റെ അമ്മയുടെയും അച്ഛൻ്റെയും മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു.

അമ്മയുടെയും അച്ഛൻ്റെയും കൂടെ ഉള്ള എല്ലാ ഓർമകളും അവൻ്റെ മനസിലൂടെ ഓടി മറഞ്ഞു. അവൻ ബ്ലേഡ് താഴെ ഇട്ടു. അവൻ അവൻ്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ജീവിക്കണം, അവനു വേണ്ടി ജീവിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു. അവൻ, അവൻ അറിയാതെ തന്നെ മറ്റൊരു ആൾ ആയി മാറുക ആയിരുന്നു അപ്പൊ മുതൽ. അവന്റെ മനസ്സിൽ അവനു വേണ്ടി ജീവിക്കണം എന്ന ഒരു തീരുമാനം വന്നു... അവൻ വേറെ ആരെക്കാളും അവനെ തന്നെ സ്നേഹിക്കണം എന്ന് അവനു തോന്നി...