ശ്രീ എന്നും ദിയയുടെ സ്വന്തം (ദിയ) 2nd പാർട്ട് 





ശ്രീ

"പൊന്നു.. നീ എണീറ്റോ.. വേദന ഉണ്ടോ നിനക്ക്." 

"ഉണ്ട്.. നന്നായിട്ട്.. ശ്രീ ശ്രേയയെ വഴക്ക് പറഞ്ഞോ." 

"ഇല്ലാലോ."

"ഞാൻ കാരണം ആണ് ആക്സിഡന്റ് ഉണ്ടായേ. അവളെ ചുമ്മാ അതിനെ ഓവർടേക്ക് ചെയ്യ് ഇതിനെ ഓവർടേക്ക് ചെയ്യ് എന്നൊക്കെ പറഞ്ഞു പ്രാന്ത് ആക്കിട്ടാ.."

"അവൾ വന്നു സോറി ഒക്കെ പറഞ്ഞു. ഞാൻ അതൊന്നും വേണ്ടാന്നു പറഞ്ഞു സമാധാനിപ്പിച്ചു."

"അമ്മയോട് പറഞ്ഞോ."

"പറഞ്ഞു. നാളെ വരും. ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്."

"ചോവ ദോഷം കാരണം ആണെനൊക്കെ പറഞ്ഞോ."

"ഇല്ലാ.. അമ്മ എന്നെ ഞെട്ടിച്ചു. എനിക്ക് എങ്ങനിണ്ട് എന്ന ചോദിച്ചേ അമ്മ." 

"ആണോ." ആ വേദനയിലും ദിയ ചിരിച്ചു.

"വിശക്കുന്നില്ലേ നിനക്ക്."

"ഉണ്ട്. പക്ഷെ ഒന്നും കഴിക്കാൻ തോന്നുന്നില്ല. തല വേദന ഉണ്ട്."

"ഒന്നും കഴിക്കാണ്ട് ഇരുന്ന എങ്ങനെയാ. ഞാൻ കഞ്ഞി കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്. അത് കഴിക്കണം. എന്നിട്ട് ഗുളിക കഴിക്കണം."

"എനിക്ക് വേണ്ടാ ശ്രീ..."

"വേണം. ഞാൻ വാരി തരാം."

കഞ്ഞി ഒക്കെ കൊണ്ടുവന്നു. ശ്രീ ദിയക്ക് വായിൽ വച്ചു കൊടുത്തു. വേണ്ട വേണ്ട എന്ന് പറഞ്ഞ ആൾ മൊത്തം കുടിച്ചു. എപ്പോഴും ശ്രീ അവളുടെ കൂടെ തന്നെ നിന്നു.

അടുത്ത ദിവസം അമ്മ വന്നു. എയർപോർട്ടിൽ നിന്നു പിക്ക് ചെയ്യാൻ രാഹുലിനെ വിട്ടു ശ്രീ. അമ്മ ഹോസ്പിറ്റലിൽ എത്തി റൂമിലേക്ക് വന്നപ്പോ ശ്രീ ദിയയെ എടുത്ത് വാഷ്റൂമിൽ നിന്നു പുറത്തേക്ക് വരുന്നത് ആണ് കണ്ടത്. ദിയയെ ബെഡിൽ കൊണ്ട് കിടത്തി ശ്രീ തിരിഞ്ഞപ്പോൾ ആണ് അമ്മയെ കണ്ടത്.

"അമ്മ എത്തിയോ."

"ഇപ്പൊ വന്നതേ ഉള്ളു. ഇവളെ വീട്ടിലേക്ക് കൊണ്ടാവാം എന്ന ഞാൻ വിചാരിച്ചേ. പക്ഷെ ഇവിടെ നിന്ന മതി. എങ്ങനെയുണ്ട് മോളെ"

Sree Malayalam Story

"വേദന ഒക്കെ കുറഞ്ഞു. കാലും കയ്യും ഒന്നും അനക്കാൻ പറ്റാത്തതിന്റെ ഒരു ബുദ്ധിമുട്ട്."

"നിനക്ക് അല്ലേലും അനങ്ങാണ്ട് ഒരു സ്ഥലത്ത് കിടക്കുന്നത് അല്ലെ ഇഷ്ടം. അമ്മ ചിരിച്ചു."

"ശ്രീ മോനെ.. നീ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് ഒക്കെ പോരെ. ഇനി ഞാൻ ഉണ്ടല്ലോ. ഇവളുടെ ഡ്രെസ്സും എടുത്തോ."

"ഹാ.. ഞാൻ പോയിട്ട് വരാമെന്നു വിചാരിച്ചു ഇരിക്കുന്നു." 

"പോയിട്ട് വാ..."

"പൊന്നു.. ആ പച്ച കളറിൽ ചുവന്ന മുത്ത് പിടിപ്പിച്ച പാർട്ടി വെയർ വേണോ."

"ഒറ്റ കുത്ത് വച്ചു തരുട്ടാ.."

"കയ്യൊടിഞ്ഞു കിടക്കുന്നെന്റെ അഹങ്കാരം ഒന്നും ഇല്ല.."

ശ്രീ പോയി. അമ്മ ദിയയോട് സംസാരിച്ചു ഇരുന്നു. ആ സമയത്ത് ദിയക്ക് ഒരു ബന്ധുവിന്റെ കാൾ വന്നു. "ഹലോ ദിയെ.. എങ്ങനെ ഇണ്ട്."

"കുഴപ്പമില്ല." 

"അമ്മ ഇണ്ടോ അവിടെ."

"ആ.. ലൗഡ് സ്പീക്കറിലാ."

"ആ ചോവ ദോഷം പറഞ്ഞപ്പോഴേ ഞാൻ പറഞ്ഞത് അല്ലെ ഇത് വേണ്ടാന്നു." അപ്പൊ തന്നെ ബന്ധു പറഞ്ഞു. 

ദിയയുടെ അമ്മ അപ്പൊ പറഞ്ഞു. "ഇത് ചോവ ദോഷം കൊണ്ട് അല്ല. വണ്ടി ആവുമ്പോ തട്ടീം മുട്ടീം ഒക്കെ ഇരിക്കും. അശ്രദ്ധ തന്നെ." അത് കെട്ട് ദിയ ഞെട്ടി പോയി. ബന്ധു ഒന്നും മിണ്ടിയില്ല.

"അവൻ എന്റെ മോളെ നന്നായി നോക്കുന്നുണ്ട്. ഞാൻ ഇവിടെ നിക്കേണ്ട ആവശ്യം പോലും ഇല്ല. അത് ആണ് മോനും വേണ്ടത്."

"മോളെ ഞാൻ പിന്നെ വിളിക്കാട്ടോ.." അതും പറഞ്ഞു കാൾ കട്ട് ചെയ്തു.

"അമ്മ വല്ലാണ്ട് മാറിയല്ലോ." 

"ആണോ."

"ജാതകം ഒക്കെ വിട്ടോ."

"അതിൽ ഒന്നും വല്യ കാര്യം ഇല്ല ദിയെ. ഞാൻ വെറുതെ ഓരോ വാശി പിടിച്ചു." 

"അതൊന്നും സാരമില്ല അമ്മേ.. ശ്രീക്കു അമ്മേനെ ഭയങ്കര ഇഷ്ട."

"എനിക്ക് അറിയാം. അവൻ പണ്ട് മുതലേ എന്നെ അമ്മ എന്ന് തന്നെ വിളിക്കുന്നത്."

"സ്വന്തം അമ്മ ആയിട്ട് തന്നെയാ ശ്രീ കാണുന്നത്." അമ്മ ചിരിച്ചു. കുറച്ചു കഴിഞ്ഞ് ശ്രീ വന്നു. 

Sree Malayalam Story

"മോൻ വന്നോ."

"ദേ ഇപ്പൊ വന്നുള്ളൂ. ദിയക്ക് ഡ്രസ്സ്.." 

"ഡോക്ടർ വന്നിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആവാം എന്ന് പറഞ്ഞു. പെട്ടെന്ന് റിക്കവർ ആവുന്നുണ്ട്."

"ആണോ.. അപ്പോ രണ്ട് ഡേ കഴിഞ്ഞ് വീട്ടിൽ പോവാലോ പൊന്നു." ദിയ ചിരിച്ചു. 

"ഞാൻ നാളെ പോയാലോന് ആലോചിക്കാ.." 

"അതെന്താ.. രണ്ട് ദിവസം നിന്നിട്ട് പോവാം." 

"നീ ഉണ്ടല്ലോ ഇവിടെ. വീട്ടിലെ കാര്യങ്ങൾ നോക്കണ്ടേ.."

"അത് അവനും അച്ഛനും കൂടെ മാനേജ് ചെയ്തോളും. അമ്മ ഇവിടെ നിക്ക് ഒരു 2 ദിവസം."

"ശരി.. ഞാൻ നിക്കാം."

ശ്രീ ചിരിച്ചു. "രാത്രി അമ്മയെ ഞാൻ വീട്ടിൽ ആക്കാം. ഉറങ്ങിക്കോ. ഇവിടെ ഞാൻ നിന്നോളം."

"അത് വേണ്ടാ.. ഞാൻ രാത്രി നിക്കാം ഇവിടെ. വീട്ടിൽ ആയാലും ഒറ്റക്ക് നിക്കണ്ടേ. ഇവിടെ ഇവളെ നോക്കി നിക്കാലോ."

"അത് ശരിയാ.. എന്ന രാത്രി ഞാൻ പോവാം. ഇപ്പോ അമ്മ പോയി ഫ്രഷ് ആയിട്ട് വാ.. ഞാൻ രാഹുലിനെ വിളിക്കാം."

"ആ കൊച്ചിന് പണി ഒന്നുല്ലെ. എപ്പോഴും അവനെ കഷ്ടപ്പെടുത്തണ്ടാ. ഞാൻ ഓട്ടോ വിളിച്ചു പൊക്കോളാം മോനെ."

"ഏയ് ഇന്ന് ശനി അല്ലെ. അവൻ ഫ്രീ ആയിരിക്കും. അവനെ വിളിക്കാം ഞാൻ." അങ്ങനെ രാഹുലിനെ വിളിച്ചു അമ്മയെ വിട്ടിൽ കൊണ്ടുപോയി.

അമ്മ വീട്ടിൽ ചെന്നു ഫ്രഷ് ആയി, കുറച്ചു ക്ലീനിങ് ഒകെ ചെയ്തിട്ട് വൈകുന്നേരം ആയപോഴേക്കും ഭക്ഷണം ഒക്കെ ഉണ്ടാക്കി ഓട്ടോ വിളിച്ചു പൊന്നു. "അമ്മ വന്നോ. പറയർന്നില്ലേ ഇറങ്ങിപ്പോ."

"ഏയ് ഇനി വീണ്ടും അവനെ കഷ്ടപ്പെടുത്താൻ അല്ലെ." ശ്രീ ചിരിച്ചു

"മോൻ പൊക്കോ എന്നാൽ."

"ഏയ് ഞാൻ ഒരു 9 മണി ഒക്കെ ആയിട്ട് പോവാം."

"മോനെ അരി വെള്ളത്തിൽ ഇട്ടിട്ടുണ്ട്. അപ്പൊ ചെല്ലുമ്പോ ഒന്ന് അരച്ച് വെക്ക്. നാളെ അപ്പം ഉണ്ടാക്കാലോ."

"ഹാ.. ഞാൻ ഉണ്ടാക്കി കൊണ്ടുവരാം."

കുറച്ചു നേരം കൂടെ ശ്രീ അവിടെ ഇരുന്നു. എന്നിട്ട് വീട്ടിലേക്ക് പോയി. വീട്ടിൽ ദിയ ഇല്ലാതെ ഒരു സുഖം ശ്രീക്കു ഉണ്ടായില്ല. കിടന്നിട്ട് ഉറക്കവും വന്നില്ലാ. പിന്നെ എപ്പോഴോ ടി വി ഒക്കെ കണ്ട് കിടന്നു ഉറങ്ങി പോയി.

രാവിലെ കാളിങ് ബെൽ കെട്ട് ആണ് ശ്രീ എണീക്കുന്നത്. പുറത്ത് ചെന്നു ഡോർ തുറന്നപ്പോ അച്ഛനും അമ്മയും വന്നു നിക്കുന്നു.

"ഇപ്പൊ ആണോ എണിക്കുന്നെ."

"വൈകിയ ഉറങ്ങിയേ. ഇതെന്ന ഒരു മുന്നറിയിപ്പ് തരാത്തെ." 

"ഇങ്ങോട്ട് പൊന്നു. അവളെ കാണാൻ. എപ്പോഴാ നീ പോണേ." 

"ബ്രേക്ഫാസ്റ് ഉണ്ടാക്കണം, കുളിക്കണം, പോണം."

"ഒരുമിച്ച് പോവാം എന്ന...."