ശ്രീ എന്നും ദിയയുടെ സ്വന്തം (ദിയ) 2nd പാർട്ട് 





ശ്രീ

ശ്രീ കുളിച്ചു റെഡി ആയി. ബ്രേക്ഫാസ്റ് അമ്മ ഏറ്റു. അങ്ങനെ എല്ലാം റെഡി ആക്കി അവർ അവിടെനിന്നു ഇറങ്ങി. അവർ നേരെ ഹോസ്പിറ്റലിൽ പോയി.

"ആഹാ നിങ്ങൾ എപ്പോ വന്നു."

"ഇന്ന് രാവിലത്തെ ഫ്ലൈറ്റിൽ എത്തി. ഇവനോട് പറയാതെ ആണ് വന്നേ."

"ആഹാ.."

"മോളെ.. എങ്ങനിണ്ട്.."

"കുഴപ്പമില്ല അമ്മേ... ഇപ്പൊ നല്ല കുറവുണ്ട് വേദന ഒക്കെ."

"ഇന്ന് ഡിസ്ചാർജ് ആക്കാം എന്ന് പറഞ്ഞു ഡോക്ടർ. ഇന്ന് വൈകുന്നേരം."

"ആണോ.. അത് നന്നായി. നമ്മുക്ക് വീട്ടിൽ പോയി റസ്റ്റ് ചെയ്യാം പൊന്നു."

"അതന്നെ.. ഇവിടെ ഒരു രസം ഇല്ല.." എല്ലാവരും ചിരിച്ചു.

ഉച്ചക്ക് ഭക്ഷണം പുറത്തുനിന്നു വാങ്ങിച്ചു. എല്ലാവരും കഴിച്ചു. "അമ്മ എന്ന പോണേ.."

"നാളെ."

"ഞങ്ങളും നാളെ പോവും."

"അപ്പൊ നാളെ മുതൽ ഞാനും പൊന്നുവും മാത്രേ ഉണ്ടാവുള്ളു അല്ലേ." 

"മതിയല്ലോ. നിങ്ങൾക്ക് അതല്ലേ സൗകര്യം."

"അത് ശരിയാ.." ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു. 

"നിന്റെ ജോലിയോ." 

"ഞാൻ വർക്ക് ഫ്രം ഹോം എടുക്കാം." 

"എന്ന വീട്ടിലേക്ക് വന്നൂടെ രണ്ട് പേരുടെ."

"ഏയ് ഈ അവസ്തേല് ഇവളെ ട്രാവൽ ചെയ്യണ്ട.." 

"ശരിയാ.."

അങ്ങനെ വൈകുനേരം വരെ നോക്കി ഇരുന്നു ഡിസ്ചാർജ് ആയി. രാഹുലിനോട് വരാൻ പറഞ്ഞു

ദിയയെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ റൂമിൽ ദിയക്ക് ഉള്ള എല്ലാ സെറ്റപ്പം ചെയ്തു. അന്ന് എല്ലാവരും കൂടെ വീട്ടിൽ സ്റ്റേ ആഘോഷമാക്കി. ദിയ ഒരുപാട് ഹാപ്പി ആയിരുന്നു. എല്ലാവരും കൂടെ ഉള്ളപ്പോ ഒരു വേദനയും അവൾ അറിഞ്ഞില്ല. ഒരു ബുദ്ധിമുട്ടും അവൾക്ക് തോന്നിയില്ല.

Sree Malayalam Story

"എന്നാൽ അടുത്ത ദിവസം അവരൊക്കെ പോവും. പിന്നെ ശ്രീ മാത്രമേ എന്നെ നോക്കാൻ ഉണ്ടാവു. ശ്രീ മാത്രം ആണെങ്കിലും ഈ ഒരു സന്തോഷം എനിക്ക് കിട്ടും. പക്ഷെ ശ്രീക്കു ആ സന്തോഷം കിട്ടുമോ. ഞാൻ വയ്യാതെ കിടക്കുവല്ലേ. എന്തോരും കഷ്ടപ്പെടണം പാവം."

"എന്താ പൊന്നു ഇങ്ങനെ ഇരുന്നു ആലോചിക്കുന്നേ." 

"ഏയ് ഒന്നും ഇല്ലല്ലോ. ഒന്നും ആലോചിച്ചില്ല."

"എന്റെ പൊന്നു. ഇവരൊക്കെ പോയാലും എന്റെ സന്തോഷത്തിന് ഒരു കുറവും ഉണ്ടാവില്ല.. എനിക്ക് ഒരു കഷ്ടപ്പാടും ഉണ്ടാവില്ല. കുക്കിംഗ് ഒറ്റക്ക് ചെയ്യണം ഇനി. ക്ലീനിങ്ങും.. പിന്നെ നിന്നെ നോക്കണം. അതല്ലേ ഉള്ളു. അത് ഞാൻ സന്തോഷത്തോടെ എൻജോയ് ചെയ്ത് ചെയ്യും. നീ എന്റെ കൂടെ ഉള്ളപ്പോ എന്റെ സന്തോഷം പോവോ."

"ഞാൻ ഇപ്പൊ ഇത്രേം നേരം ഉറക്കെ ആണോ സംസാരിച്ചേ. മനസ്സിൽ അല്ലെ പറഞ്ഞെ."

ശ്രീ ചിരിച്ചു...

"നിന്റെ കണ്ണ് കണ്ട എനിക്ക് അറിയാം നീ എന്താ ആലോചിക്കണേ എന്ന്."

"ഓഹോ.. എന്ന ഇപ്പൊ കണ്ണ് നോക്കി പറ..." 

"അങ്ങനെ അല്ലാ... ഇടക്കെ മനസ്സിലാവൂ." രണ്ട് പേരും ചിരിച്ചു...

"പൊന്നു... യു ആർ മൈ ഹാപ്പി പ്ലേസ്. നീ എവിടെ ആണോ അവിടെ ആണു് എന്റെ ഹാപി പ്ലേസ്. അതുകൊണ്ട് നീ ഓരോന്നു ആലോചിച്ചു വിഷമിക്കണ്ടാട്ടോ."

ദിയക്ക് സന്തോഷം ആയി.

"ഞാൻ ഒന്നും പറയാതെ ശ്രീക്കു എല്ലാം. മനസിലായി. പക്ഷെ എങ്ങനെ." ദിയ ചുമ്മാ ആലോചിച്ചു ഇരുന്നു. എല്ലാരും ആഘോഷിച്ചു മതിയായി എവിടെയൊക്കെയോ കിടന്നു ഉറങ്ങി. രാവിലെ എണീറ്റ് എല്ലാരും ഒരുമിച്ച് ആയി കുക്കിംഗ് ഒക്കെ. ഒരു ദിവസം ശ്രീക്കു പൂർണ റസ്റ്റ് കിട്ടി.

"സന്തോഷിക്കണ്ട മോനെ. നാളെ മുതൽ മുഴുവൻ പണിയാ.."

"അതുകൊണ്ട് ഇന്ന് റസ്റ്റ് എടുക്കാലോ." 

"അതെ അതെ."

വൈകുന്നേരം ആയിരുന്നു ഫ്ലൈറ്റ്. ശ്രേയയെ ദിയയുടെ കൂടെ ആക്കിയിട്ട് ശ്രീ അവരെ കൊണ്ടുവിടാൻ രാഹുലിന്റെ കാറുകൊണ്ട് പോയി. അവരെ എയർപോർട്ടിൽ കൊണ്ട് ചെന്നു.

"മോനെ... നീ അവളെ നന്നായി നോക്കണം." ശ്രീയുടെ അമ്മ പറഞ്ഞു. 

"ഞാൻ നോക്കും അമ്മേ.. അമ്മ പേടിക്കണ്ടാ..."

"എന്തെങ്കിലും ഉണ്ടെങ്കി വിളിച്ചേക്ക്. 

"അതൊക്കെ ഞാൻ ഏറ്റു." അപ്പൊ ദിയയുടെ അമ്മ ശ്രീയുടെ അടുത്തേക്ക് വന്നു. 

"മോൻ ഇങ്ങോട്ട് വന്നേ...." അവർ രണ്ട് പേരും കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു. 

"ശ്രീ.. മോനെ.. നീ നന്നായി അവളെ നോക്കും എന്ന് എനിക്ക് അറിയാം. എന്നാലും ഒരു അമ്മ എന്ന നിലയിൽ പറയുന്നു.. നന്നായി നോക്കണേ ടാ..." രണ്ട് പേരും ചിരിച്ചു... 

"അമ്മ പേടിക്കാതെ പൊക്കോ. ഞാൻ ഇല്ലേ.."

"അതാണ് എനിക്ക് ഒരു ആശ്വാസം.."

പിന്നെയും അവർ കുറച്ചു നേരം സംസാരിച്ചു. ദിയയെ വീഡിയോ കാളും ചെയ്ത് സംസാരിച്ചു. അങ്ങനെ അവർ പതിയെ അങ്ങോട്ട് നീങ്ങി. ശ്രീ അവരെ തന്നെ നോക്കി നിന്നു.

"എന്തെല്ലാം പ്രശ്നങ്ങൾ ആയിരുന്നു. പക്ഷെ എല്ലാം അവസാനം മാറി.. എല്ലാം ഒതുങ്ങി. പക്ഷെ അമ്മയുടെ ഈ മാറ്റം ഞാൻ പ്രതീക്ഷിചില്ല."  അവർ ദൂരേക്ക് പോയി ശ്രീക്കു ടാറ്റാ കാണിച്ചു.. ശ്രീ തിരിച്ചും ടാറ്റാ കൊടുത്ത് വിട്ടു..

"റിലേഷനിൽ ആയപ്പോ വീട്ടിൽ സമ്മതിപ്പിക്കാൻ പാട് ഉണ്ടാവും എന്ന് അറിയാമായിരുന്നു.. ഇത്രയും പ്രതീക്ഷിച്ചില്ല.. ഒരു ജാതി.. ഒരു ജാതകം... ഇതൊക്കെ എന്തിനാ നോക്കുന്നെ.. ഒരാളുടെ ലൈഫ് അവർ തന്നെ അല്ലെ തീരുമാനിക്കേണ്ടത്. ഒരു ബന്ധവും ഇല്ലാത്ത ആരോ ഒരാൾ പറയുന്നതാണ് ഇവിടെ പലരുടെയും ജീവിതം..." ശ്രീ ഓരോന്നു ആലോചിച്ചു കാറിൽ കേറി.

അതേസമയം ദിയയുടെ അമ്മ ശ്രീയുടെ അമ്മയോട് സംസാരം ആയിരുന്നു.

"ഇങ്ങനെ ഒരു മോനെ കിട്ടിയത് ഭാഗ്യം ആണ്.. എന്ത് നന്നായിട്ടാണ് അവൻ അവളെ നോക്കുന്നത്. ഇത്രയും ഒന്നും വൈകിക്കാതെ നേരത്തെ സമ്മതിക്കാമായിരുന്നു."

"അല്ലെങ്കിലും മക്കൾ ചൂസ് ചെയ്യുമ്പോ നമ്മുക്ക് സമ്മതിക്കാൻ ഒരു ബുദ്ധിമുട്ട് ഉണ്ടാവും.. പക്ഷെ അവരുടെ ചോയ്സ് അത് മിക്കപ്പോഴും ശരിയായിരിക്കും. അവരുടെ ലൈഫ് അല്ലെ.. അവർ തിരുമാനിക്കട്ടെ." 

"ഞാൻ ഒരു മാസം ലീവ് എടുത്തിട്ടാണ് ഇങ്ങോട്ട് വന്നേ.. പക്ഷെ അവൻ അവളെ നോക്കുന്നത് കണ്ടപ്പോ എന്റെ ആവശ്യം ഇവിടെ ഇല്ല എന്ന് തോന്നി. എന്നേക്കാൾ നന്നായി അവൻ നോക്കുന്നുണ്ട്. ദിയ ആണെങ്കിൽ ഒരുപാട് ഹാപ്പി ആണ്. ജീവിതകാലം മുഴുവൻ ഇതുപോലെ ഹാപ്പി ആയിരിക്കും.."

"അതല്ലേ എനിക്കും വേണ്ടത്..." രണ്ടു പേരും ചിരിച്ചു.

അവസാനിച്ചു...!

Next Part (Diya&Sree) Coming Soon... Keep Supporting ❤️

Thanks To Akhil Eranakulam - Writer ✍️

Thank You All ❤️, Read Share And Support

മറ്റു അപ്ഡേറ്റ് ലഭിക്കാനായി നമ്മുടെ വാട്ട്സ്ആപ് ഗ്രൂപ്പിലോ ടെലഗ്രാം ഗ്രൂപ്പിലോ ജോയിൻ ചെയ്യുക